മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ കുടുംബ വിളക്ക് ആണെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ സാന്ത്വനം തന്നെയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം.
ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയ നിമിഷങ്ങളും വഴക്കുകളും അപ്പുവിന്റെ കുശുമ്പും കണ്ണന്റെ കളിയും ചിരിയും ബാലന്റെയും ദേവിയുടെയും കരുതലും എല്ലാം നിറഞ്ഞതാണ് സാന്ത്വനത്തിൽ കാണിക്കുന്നത്.
തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.
ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.
കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്.
ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്. സ്നേഹത്തിന്റെ തണലിൽ വാഴുന്ന സഹോദരങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പുത്തൻ വഴിത്തിരുവകൾ ആണ് ഉണ്ടായിരിക്കുന്നത്. തങ്ങൾക്കും ഒരു കുഞ്ഞു വേണം എന്നുള്ള മോഹം വർഷങ്ങൾക്കു ശേഷം ബാലനിലും ദേവിയിലുമുണ്ട്.
എന്നാൽ ഹരിയുടെ ഭാര്യ അപർണ്ണക്ക് ആണ് ആ ഭാഗ്യം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതോടുകൂടി സാന്ത്വനം വീട് കൂടുതൽ സന്തോഷത്തിൽ ആണെങ്കിൽ കൂടിയും ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കത്തിന്റെ കാരണം ആരൊക്കെ ചോദിച്ചിട്ടും പറയാനുള്ള മനസ് ഇരുവരും കാണിക്കുന്നില്ല. എന്നാൽ ഇപ്പോൾ അഞ്ജലിയുടെ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സാന്ത്വനം വീട്.
അതുപോലെ തന്നെ ശിവൻ ആണെങ്കിൽ അഞ്ജലിയുടെ ജന്മദിനം അറിഞ്ഞതോടെ സമ്മാനം വാങ്ങുകയും ചെയ്തു. ബാലൻ തിരിച്ചു വീട്ടിലേക്ക് വരാൻ ആണ് അഞ്ജലിയോട് പറയുന്നു.
അഞ്ജലിയും അച്ഛനും കൂടി വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ വഴക്കുണ്ടാക്കാൻ ജയന്തി എത്തുന്നു എങ്കിൽ കൂടിയും സാവിത്രിയും സങ്കടത്തിൽ കലങ്ങി നിൽക്കുന്ന അഞ്ജലിയെ പിന്തുണക്കുകയും സ്നേഹത്തോടെ തലോടുകയും ചെയ്യുന്നതോടെ തകർന്നു പോകുകയാണ് ജയന്തി.
അഞ്ജലി സാന്ത്വനത്തിലേക്ക് മടങ്ങിയത് അറിയാതെ ശിവൻ സമ്മാനവുമായി അഞ്ജലിയുടെ വീട്ടിൽ എത്തുന്നു. സവിത്രി പായസം നൽകി സ്നേഹത്തോടെ സംസാരിക്കുമ്പോഴും ആ വാക്കുകൾ മറ്റൊരു അർത്ഥത്തിൽ ആണ് ശിവന്റെ ചെവിയിൽ വീഴുന്നത്.
സങ്കടം സഹിക്കാൻ കഴിയാതെ വീട്ടിൽ നിന്നും ഇറങ്ങുന്ന ശിവൻ നേരെ കടയിലേക്ക് ആണ് പോകുന്നത്. കടയിൽ അപ്പോൾ കണ്ണൻ മാത്രം ആണ് ഉള്ളത്. അഞ്ജലിക്കായി വാങ്ങിയ സമ്മാനം വലിച്ചെറിയുന്ന ശിവൻ.
കണ്ണനോട് സങ്കടം സഹിക്കാൻ കഴിയാതെ ദേഷ്യപ്പെടുകയും കണക്ക് തെറ്റിച്ചു എന്ന് പറഞ്ഞു കസ്റ്റമർ നിൽക്കുമ്പോൾ അടിക്കുകയും ചെയ്യുന്നു.
സങ്കടം സഹിക്കാതെ കരയുന്ന കണ്ണനെ കണ്ണുകൾ നിറഞ്ഞു ആശ്വസിപ്പിക്കുന്നും ഉണ്ട് ശിവൻ. ഈ നിമിഷങ്ങൾ കടന്നു പോകുമ്പോൾ രണ്ടാഴ്ച ആയി ശിവൻ ഉം അഞ്ജലിയും തമ്മിലുള്ള പിണക്കങ്ങൾ കഴിഞ്ഞു ഇരുവരും ഒന്നിക്കുന്നത് കാണാൻ ഉള്ള അസുലഫ നിമിഷങ്ങൾക്കായി ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…