Categories: Serial Dairy

112 കിലോ ഉണ്ടായിരുന്നു ഞാൻ; സങ്കടം വരുമ്പോൾ ലഡു കഴിക്കും; പൊണ്ണത്തടി കാരണം ഒട്ടേറെ വേഷങ്ങൾ നഷ്ടമായി; ശരൺ പുതുമന..!!

സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് സാരം പുതുമന. എന്നാൽ സിനിമയിലും തന്റേതായ ഇടം നേടിയ താരം കൂടിയാണ് ശരൺ. മലയാളത്തിൽ എത്തുന്ന മൊഴിമാറ്റ ചിത്രങ്ങളിൽ മിക്ക അന്യഭാഷാ താരങ്ങൾക്കും ശബ്ദം നൽകുന്നത് ശരണാണ്.

പത്താം ക്ലാസ് പഠനം കഴിഞ്ഞു നിൽക്കുന്ന സമയത്തിൽ ആണ് അച്ഛൻ ശരണിനെ ആദ്യമായി അഭിനയത്തിലേക്ക് കൊണ്ടുവരുന്നത്. 2004 ൽ ആയിരുന്നു ശരൺ വിവാഹം കഴിക്കുന്നത്. റാണിയാണ് ഭാര്യ. ഫ്രീലാൻസ് ജേർണലിസ്റ്റാണ്. ഗൗരി ഉപസയാണ് മകൾ.

സിനിമയിലും സീരിയലിലും എല്ലാം അഭിനയിച്ചിട്ടുണ്ട് എങ്കിൽ കൂടിയും താൻ ആദ്യമായി പോലീസ് വേഷത്തിൽ എത്തിയതിന്റെ സന്തോഷത്തിൽ ആണ് ശരൺ ഇപ്പോൾ. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലിൽ ആണ് ശരൺ ഇപ്പോൾ അഭിനയിക്കുന്നത്.

കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന സീരിയലിൽ പോലീസ് വേഷത്തിൽ എത്തുന്ന ശരണിന്റെ നായികയായി എത്തുന്ന സായി കുമാറിന്റെ മകൾ വൈഷ്ണവി ആണ്. തടികുറച്ചത് കൊണ്ട് ആണ് തനിക്ക് ഈ വേഷം ലഭിച്ചത്. അതിനു കാരണം ആയത് കൊറോണ ആയിരുന്നു.

പൊണ്ണത്തടി ഉള്ളത് കൊണ്ട് കുറെ വേഷങ്ങൾ നഷ്ടമായി. യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തടി കുറച്ചതിനെ കുറിച്ച് താരം മനസ്സ് തുറന്നത്. ‘ആദ്യമായിട്ടാണ് ഞാൻ പോലീസ് ഓഫീസറുടെ വേഷം ചെയ്യുന്നത്. നേരത്തെ പോലീസ് യൂണിഫോമിന്റെ ഉള്ളിൽ എന്നെ കാണാൻ കൊല്ലില്ലായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിന് മുമ്പ് വരെയുള്ള എന്റെ തടി എന്ന് പറഞ്ഞാൽ എങ്ങനെ ആയിരുന്നുവെന്ന് എനിക്കും ഇൻഡസ്ട്രിയിൽ ഉള്ളവർക്കും എന്നെ കാണുന്ന പ്രേക്ഷകർക്കും അറിയാം. കൊവിഡ് തുടങ്ങിയതിന് ശേഷമാണ് മൂന്നാല് മാസം ഒരു പണിയുമില്ലാതെ വീട്ടിലിരുന്നത്.

ആ സമയത്ത് ഒന്ന് തടി കുറച്ച് നോക്കാമെന്ന് തോന്നിയത്. അന്നേരം ഭാര്യയുടെ സപ്പോർട്ട് കൂടി ലഭിച്ചു. ഒന്ന് നടന്നൂടേ ഓടിക്കൂടേ എന്ന് പറഞ്ഞ് പിരികേറ്റും. അങ്ങനെ തുടങ്ങിയതാണ്. പത്ത് ദിവസം കൊണ്ട് സെറ്റായി. രണ്ടര മൂന്ന് മാസം കൊണ്ട് പതിനേഴ് കിലോയോളം കുറച്ചു. നൂറ്റി പന്ത്രണ്ട് കിലോ ശരീരഭാരം എനിക്ക് ഉണ്ടായിരുന്നു.

ഭയങ്കരമായി മധുരും കഴിക്കുന്ന ആളാണ്. പിന്നെ പാരമ്പര്യമായി എല്ലാവരും തടി ഉള്ളവരാണ്. അതിന്റെയും ഉണ്ടാവും. ഒക്ടോബറിലാണ് കൈയ്യെത്തും ദൂരത്ത് തുടങ്ങിയത്. ആ സമയത്ത് എന്റെ തടി കുറഞ്ഞോ എനിക്കിത് പറ്റുമോ എന്നുള്ളത് എല്ലാവർക്കും ഒരു സംശയമായിരുന്നു.

ഫോട്ടോ അയച്ച് കൊടുത്തിട്ട് പോലും അവർ വിശ്വസിച്ചില്ല. പിന്നെ നേരിട്ട് കണ്ടിട്ടാണ് എന്നെ ആ കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുക്കുന്നത്. മുമ്പ് തടി ഉണ്ടെങ്കിലും വൃത്തിക്കെട്ട തടി അല്ലായിരുന്നു. ഡാൻസ് കളിക്കുമ്പോഴും ഫൈറ്റ് ചെയ്യുമ്പോഴും ഞാൻ ഫ്ലെക്സിബിൾ ആയിരുന്നു. പക്ഷേ ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ അഭിനയം ഓക്കോ ആയിരിക്കും.

പക്ഷേ ബോഡി കൊണ്ട് അതിന് ചേരാതെ വരും. അങ്ങനെ ഒരുപാട് കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷം വരെ അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ശരൻ വെളിപ്പെടുത്തുന്നു. തടി കൂടിയത് കൊണ്ട് വരുന്ന കഥാപാത്രങ്ങളിൽ അവർ ഉദ്ദേശിക്കുന്നത് അതായിരിക്കില്ല.

നിന്റെ മുഖം കുട്ടിയെ പോലെ ആണെങ്കിലും ശരീരം അമ്പത് വയസുകാരന്റേത് പോലെയാണെന്ന് എല്ലാവരും പറയുമായിരുന്നു. അങ്ങനെ നഷ്ടപ്പെട്ട് പോയ കഥാപാത്രങ്ങൾ മറ്റ് പലരും ചെയ്ത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഒത്തിരി വേദനിച്ചിട്ടുണ്ട്. ഇത് ഞാൻ ചെയ്യേണ്ടിരുന്നത് ആണല്ലോ.

എന്റെ തടി കാരണം പോയതല്ലേ എന്ന് ആലോചിക്കും. എന്നിട്ട് നാല് ലഡു കൂടി തിന്നുമെന്നും ശരൻ പറയുന്നു. സീരിയലിൽ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതിൽ തുടക്കത്തിൽ ചെറിയ വിഷമം തോന്നിയിരുന്നു. പിന്നെ അതങ്ങ് കുഴപ്പമില്ലാതെ പോവുകയാണെന്ന് താരം സൂചിപ്പിച്ചു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

3 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

3 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago