മലയാളത്തിൽ എന്നും ആരാധകരുള്ള ഒന്നാണ് സീരിയലുകൾ. മലയാളികൾ നെഞ്ചിലേറ്റിയ ഒട്ടേറെ താരങ്ങൾ ഉണ്ട് സീരിയൽ ലോകത്തിൽ. മിനി സ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആണ് കുടുംബ വിളക്ക്. ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരമ്പരയും കുടുംബ വിളക്ക് തന്നെയാണ്.
കുടുംബ വിളക്കിലെ നായകനായി എത്തുന്നത് കെ. കെ മേനോൻ ആണ്. നേരത്തെ മീര വാസുദേവ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭർത്താവു ആയി നിന്ന കെ കെ മേനോൻ പിന്നീട് മറ്റൊരു സ്ത്രീക്കൊപ്പം പോകുക ആയിരുന്നു. സിദ്ധാർഥ് എന്ന കഥാപാത്രം കുടുംബ വിളക്കിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ്.
കെ കെ മേനോൻ കോട്ടയം വൈക്കം സ്വദേശിയാണ്. പതിനേഴ് വർഷത്തോളം ബാങ്ക് , ഓട്ടോ മൊബൈൽ രംഗത്തിൽ നിന്നതിന് ശേഷം ആയിരുന്നു മേനോൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായി മാറിയ കെ കെ ശ്രദ്ധ നേടിയത് പക്ഷെ കുടുംബവിളക്കിൽ കൂടി ആയിരുന്നു.
ഇപ്പോൾ താരത്തിനെ തേടി പോയി സീരിയൽ വന്നിരിക്കുകയാണ് കെ കെ മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടി ചിപ്പി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് പരമ്പരയിൽ ആണ് കെ കെ മേനോൻ ജോയിൻ ചെയ്തത്. മൗനരാഗം 2 എന്ന സീരിയലിൽ ആണ് കെ കെ മേനോൻ എത്തുന്നത്.
താരം തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. വണക്കം തമിഴകം സന്തോഷത്തോടെ പറയുന്നു.. ഇന്നുമുതൽ ഞാൻ മൗനരാഗം 2 ന്റെ ഭാഗം ആകുന്നു. ഇത്തരത്തിൽ ഒരു നല്ല അവസരം തന്നതിൽ സന്തോഷം. ഒപ്പം ചാനലിനും അണിയറ പ്രവർത്തകർക്കും തന്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി.
കുടുംബ വിളക്കിലെ സിദ്ധാർത്ഥിന് ആശംസകൾ അറിയിച്ചു സാക്ഷാൽ സുമിത്ര തന്നെയെത്തി. അഭിനന്ദനങ്ങൾ മൗനരാഗം 2 ന്റെ വിജയത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. മീര വാസുദേവ് കുറിക്കുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് മൗനരാഗം 2 വിജയ് ടിവിയിൽ തുടങ്ങിയത്. അഭിനയത്തിന് പുറമെ ചിപ്പി രഞ്ജിത്ത് തന്നെയാണ് പരമ്പര നിർമ്മിക്കുന്നത്.
കൃതിക , രവീണ , ശിൽപ്പ നായർ , രാജീവ് പരമേശ്വർ , ഷമിത ശ്രീകുമാർ , ഷെറിൻ , ഫാർഹാന ഉൾപ്പെടെയുള്ള താരങ്ങളും പരമ്പരയിൽ പ്രധാന റോളിൽ എത്തുന്നു. മൗനരാഗം 2 സമയത്ത് തന്നെ മലയാളത്തിൽ സാന്ത്വനത്തിലും ചിപ്പി എത്തുന്നു. ഈ പരമ്പരയും ചിപ്പി തന്നെയാണ് നിർമ്മിക്കുന്നത്. മൗനരാഗം ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
തുടർന്നാണ് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകർ എത്തിയത്. കുടുംബവിളക്കിന് പുറമെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. രണ്ട് സീരിയലുകളും മികച്ച റേറ്റിംഗോടെയാണ് മുന്നേറുന്നത്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോർസിന്റെ റീമേക്കായാണ് സാന്ത്വനം എത്തിയത്. ബംഗാളി പരമ്പര ശ്രീമോയിയുടെ റീമേക്കായി കുടുംബവിളക്കും എത്തുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…