ആദ്യ ഭർത്താവ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തിനെ വിവാഹം കഴിച്ചു; സീരിയൽ നടി സിന്ധു ജേക്കബ് പറയുന്നു..!!
ഇന്ന് സീരിയലുകൾ കൊണ്ട് ചാനലുകൾ ടിആർപി ഉയർത്തുമ്പോൾ ആദ്യ കാലങ്ങളിൽ ടെലിവിഷൻ സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ചത് ദൂരദർശൻ ആയിരുന്നു. ജ്വാലയായ് പോലെ ഉള്ള സീരിയലുകൾ എന്നും പ്രേക്ഷക മനസ്സിൽ മായാതെ ഉണ്ട് എന്ന് വേണം പറയാൻ.
അത്തരത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പര ആണ് മാനസി. ഈ സീരിയലിൽ കേന്ദ്ര കഥാപാത്രമായി എത്തിയ നായിക എന്നും മലയാളികളുടെ ഓർമകളിൽ ഉണ്ട്. സിദ്ധു ജേക്കബ് എന്നത് താരത്തിന്റെ പേര്.
ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിൽ കൂടി പ്രേക്ഷക മനസിൽ ഒരു സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. എന്നാൽ സീരിയൽ മേഖലയിൽ നിന്നും അഭിനയ മേഖലയിൽ നിന്ന് എല്ലാം പിന്മാറിയ താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നുള്ളത് തന്നെ ആണ് സത്യം.
മാസങ്ങൾക്ക് മുന്നേ എം ജി ശ്രീകുമാർ അമൃത ടിവിയിൽ അവതരിപ്പിക്കുന്ന പറയാം നേടാൻ എന്ന പ്രോഗ്രാമിൽ കൂടി ആണ് സിന്ധു വീണ്ടും പ്രേക്ഷക ഹൃദയങ്ങളിലേക്ക് എത്തുന്നത്. ആദ്യ ഭർത്താവ് മരിച്ച ശേഷം ആയിരുന്നു സിന്ധുവിന്റെ രണ്ടാം വിവാഹം.
മിമിക്രി ആർട്ടിസ്റ്റ് ആയ ശിവ സൂര്യ ആണ് സിന്ധു ജേക്കബ് രണ്ടാം വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം സിന്ധു ഇപ്പോൾ താമസിക്കുന്നത് തിരുവനന്തപുരത്ത് ആണ്. എവിടെവച്ചാണ് ആദ്യമായി ശിവ സൂര്യയെ കണ്ടുമുട്ടിയത് എന്ന എംജിയുടെ ചോദ്യത്തിനാണ് സിന്ധു മറുപടി നൽകിയത്.
പറയാൻ ആണെങ്കിൽ വലിയൊരു കഥയാണ്. ചുരുക്കി പറയാം എന്നുപറഞ്ഞു തുടങ്ങുന്ന കഥയാണ് സിന്ധു ഷോയിലൂടെ പറയുന്നത്. എന്റെ ആദ്യ ഭർത്താവ് മരിച്ചു പോയതാണ് ഭർത്താവിന്റെ സുഹൃത്തായിരുന്നു ഈ പുള്ളി. കുടുംബവുമായി നല്ല അടുപ്പം ഉണ്ടായിരുന്നു.
വരുമായിരുന്നു കാണുമായിരുന്നു. ശരിക്കും പറഞ്ഞാൽ പ്രേമം എന്ന് പറയാനാകില്ല. എനിക്ക് ഒരു സഹായമായിരുന്നു പുള്ളിക്കാരൻ. പിന്നീട് ഹെൽപ്പ് ചെയ്തു ചെയ്തു അങ്ങനെ ഒപ്പം കൂടി. ഇന്ന വ്യക്തിക്ക് ഇയാൾ എന്നുണ്ടല്ലോ അതേപോലെയാണ് തങ്ങളുടെ ബന്ധം എന്നും സിന്ധു പറയുന്നു.
എന്റെ വീട്ടുകാർ ആദ്യത്തെ ബന്ധത്തിന് എതിര് ആയിരുന്നുവെങ്കിലും പക്ഷെ ഈ പുള്ളി വന്നു സോപ്പിട്ട് എല്ലാവരും ആയി നല്ല ബന്ധം ആണ് ഇപ്പോൾ അദ്ദേഹത്തിന്. ജീവിതം വളരെ എൻജോയ് ചെയ്യുന്നുണ്ട്. ഞാൻ ഇപ്പോൾ വളരെ ഹാപ്പി ആണ് എന്നും സിന്ധു വ്യക്തമാക്കുന്നു. ആദ്യത്തെ കണ്മണി എന്ന ചിത്രത്തിൽ ഇന്ദ്രസിന്റെ നായികയായും താരം എത്തിയിട്ടുണ്ട്.