വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്.
കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ. പരമ്പരയിൽ കല്യാണിയെ വിവാഹം കഴിക്കാൻ എത്തുന്ന ബൈജു എന്ന കഥാപാത്രത്തിന് ഏറെ ആരാധകർ ഉണ്ട്.
മാനസിക വളർച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രം ആയി ആണ് കോഴിക്കോട് സ്വാദേശിയായ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ 20 വർഷത്തിൽ ഏറെ ആയി സിനിമ സീരിയൽ രംഗത്ത് സജീവം ആണ് കാർത്തിക്.
2006 ൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഉണ്ണിയാർച്ച എന്ന സീരിയലിൽ കൂടി ആണ് കാർത്തിക് പ്രസാദ് ശ്രദ്ധ നേടിയത്. എന്നാൽ തുടർന്ന് കാർത്തികിനെ തേടി എത്തിയത് പുരാണ സീരിയലുകൾ മാത്രം ആയിരുന്നു. തുടർന്ന് അഭിനയ മോഹം പാതിയിൽ ഉപേക്ഷിച്ചു മാതൃഭൂമിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കി തുടങ്ങി.
ജോലിയിൽ കേറി ഉടൻ തന്നെ വിവാഹവും കഴിച്ചു. ശ്രീ രഞ്ജിനി ആണ് ഭാര്യ. രണ്ടു മക്കൾ മൂത്ത മകൾ മീനാക്ഷി പ്ലസ് ടുവിന് ആണ് പഠിക്കുന്നത്.
രണ്ടാമത്തെ മകൻ കേശവമഹാദേവിന് ഉള്ളത് നാലു വയസ്സ്. അഭിനയ ലോകത്തിലേക്ക് എത്തുന്നതിന് വേണ്ടി താൻ ഏറെ മോഹിക്കുകയും കഷ്ടപ്പെടുകയും ചെയ്തിരുന്നു എന്ന് താരം ഇപ്പോൾ കുടുംബ വിളക്കിലെ അനിരുദ്ധ് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനൽ വഴി പറയുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഒരു ഖണ്ഡിക വായിക്കാൻ തരുമ്പോൾ മോഡുലേഷൻ വരുത്തി വായിക്കാൻ നോക്കുന്നയാൾ ആണ് ഞാൻ. കൂട്ടുകാരനോട് അഭിനയ മോഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞത് അടുത്ത് കല്യാണ സ്റ്റുഡിയോയിൽ പോയി ചോദിക്കാൻ ആയിരുന്നു. ഞാൻ പോയി ചോദിക്കുകയും ചെയ്തു.
അവിടെ നിറയെ ഫോട്ടോകളും വിഡിയോകളും എല്ലാം ഉണ്ടായിരുന്നു. എന്നാൽ ആ ചേട്ടൻ പറഞ്ഞത്. നിന്റെ കല്യാണം ആണെങ്കിൽ ഞാൻ വീഡിയോ വല്ലതും എടുത്തു തരാം എന്ന് ആയിരുന്നു.
യഥാർത്ഥത്തിൽ ആരോട് ആണ് തന്റെ ആഗ്രഹം പറയേണ്ടത് എന്ന് പോലും തനിക്ക് അന്ന് അറിയില്ലായിരുന്നു. തുടർന്ന് ഒരുപാട് ലൊക്കേഷനുകളിൽ കയറി ഇറങ്ങുകയും ഒട്ടേറെ സംവിധായകരോട് അവസരങ്ങൾ ചോദിക്കുകയും ചെയ്തിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…