Categories: Serial Dairy

വലിയ പിണക്കത്തിന് ശേഷം ശിവനും അഞ്ജലിയും ഒന്നിക്കുന്നു; ആദ്യം സങ്കടം പിന്നീട് സന്തോഷം കൊണ്ട് മതിമറന്ന് അഞ്ജലിയും ശിവനും..!!

കഴിഞ്ഞ രണ്ടാഴ്ചയായി സാന്ത്വനം സീരിയൽ ആരാധകർ ഏറെ നിരാശയിൽ ആണ്. കാരണം ശിവനും അഞ്ജലിയും തമ്മിൽ ഉണ്ടായ തെറ്റിദ്ധാരണ തന്നെയാണ് കാരണം. എന്നാൽ തെറ്റിദ്ധാരണ മാറിയില്ല എങ്കിൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള അകൽച്ച കുറയുകയാണ്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന സീരിയൽ കുടുംബ വിളക്ക് ആണെങ്കിൽ കൂടിയും ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ സാന്ത്വനം തന്നെയാണ്. കുടുംബ പ്രേക്ഷകർക്കൊപ്പം യുവാക്കളും കാണുന്ന സീരിയൽ ആണ് സാന്ത്വനം.

തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.

ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.

കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. ബാലന്റെയും ഹരിയുടെയും ശിവന്റെയും അനിയൻ കണ്ണന്റെ വേഷത്തിൽ എത്തുന്നത് അച്ചു സുഗന്ത് ആണ്.

സ്നേഹത്തിന്റെ തണലിൽ വാഴുന്ന സഹോദരങ്ങളുടെ കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പുത്തൻ വഴിത്തിരുവകൾ ആണ് ഉണ്ടായിരിക്കുന്നത്. തങ്ങൾക്കും ഒരു കുഞ്ഞു വേണം എന്നുള്ള മോഹം വർഷങ്ങൾക്കു ശേഷം ബാലനിലും ദേവിയിലുമുണ്ട്.

എന്നാൽ ഹരിയുടെ ഭാര്യ അപർണ്ണക്ക് ആണ് ആ ഭാഗ്യം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതോടുകൂടി സാന്ത്വനം വീട് കൂടുതൽ സന്തോഷത്തിൽ ആണെങ്കിൽ കൂടിയും ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കത്തിന്റെ കാരണം ആരൊക്കെ ചോദിച്ചിട്ടും പറയാനുള്ള മനസ് ഇരുവരും കാണിക്കുന്നില്ല.

എന്നാൽ ഇപ്പോൾ അഞ്ജലിയുടെ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു സാന്ത്വനം വീട്. അവിടേക്ക് അഞ്ജലി ബാലൻ വിളിച്ചത് കൊണ്ട് തിരിച്ചു വരുകയും ചെയ്തു. എന്നാൽ അഞ്ജലിക്ക് സമ്മാനം നൽകാൻ അഞ്ജലിയുടെ വീട്ടിൽ എത്തിയ ശിവൻ അറിയുന്നില്ല അഞ്ജലി സാന്ത്വനത്തിലേക്ക് വന്നത്.

അതോടേ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാത്ത ശിവൻ രാത്രി ആവോളം വീട്ടിൽ എത്തുന്നില്ല. ശിവൻ ഇല്ലാതെ അഞ്ജലിയുടെ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിക്കുന്നു. അഞ്ജലി ശിവന് വേണ്ടി കാത്തിരിക്കുന്നു. വൈകി വീട്ടിൽ എത്തുന്ന ശിവൻ വരാന്തയിൽ അഞ്ജലി ഇരിക്കുന്നത് കണ്ടുകൊണ്ട് അങ്ങോട്ട് ചെല്ലുന്നു.

എന്നാൽ സംസാരിക്കുമ്പോൾ ആണ് താൻ കണ്ടത് വെറും സ്വപ്നം ആണെന്ന് ശിവൻ തിരിച്ചറിയുന്നത്. തുടർന്ന് റൂമിലേക്ക് പോകുന്ന ശിവൻ കാണുന്നത് അവിടെ കട്ടിലിൽ അഞ്ജലി ഇരിക്കുന്നതാണ് അതും വെറും സ്വപനം മാത്രം ആണെന്ന് ശിവൻ കരുതുന്നു.

ഇതോടെ തന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാത്ത ശിവനോട് അഞ്ജലിക്ക് ദേഷ്യവും സങ്കടവും ഉണ്ടാവുന്നു. പിന്നീട് ആണ് ശിവൻ മനസിലാക്കുന്നത് ശരിക്കും അഞ്ജലി ഉണ്ടെന്ന് ഉള്ളത്.

ഇതോടെ താൻ ഇങ്ങനെ എങ്കിലും ജന്മദിനം പറയണം എന്നുള്ള ചിന്തയിൽ ആകുന്ന ശിവൻ അഞ്ജലിയെ വിളിച്ചുണർത്തി ജന്മദിനാശംസകൾ പറയുകയാണ് ഒപ്പം അഞ്ജലിക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയും ചെയ്യുന്നു. സന്തോഷത്തിൽ എല്ലാ വിഷമങ്ങളും അഞ്ജലിയിൽ നിന്നും അകലുകയാണ്.

എന്നാൽ കൂടുതൽ രംഗങ്ങൾ അഞ്ജലി ശിവൻ ടീമിന്റെ കാണിക്കാതെ വീണ്ടും ആകാംഷ കൊടുക്കുകയാണ് സാന്ത്വനം ടീം കൂടാതെ കഴിഞ്ഞ ഒരാഴ്ചയായി എന്തിനാണ് സീരിയൽ ഇങ്ങനെ വലിച്ചു നീട്ടുന്നത് എന്നും ആരാധകർ ചോദിക്കുന്നു.

News Desk

Recent Posts

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

16 hours ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago