മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന സീരിയൽ ആയിരുന്നു സാന്ത്വനം. ആദിത്യൻ സംവിധാനം ചെയ്യുന്ന സീരിയൽ നിർമ്മിക്കുന്നത് ചിപ്പി രഞ്ജിത് ആണ്. വമ്പൻ ട്വിസ്റ്റുകളും കുടുംബ ബന്ധങ്ങളും അതോടൊപ്പം പ്രണയവും ഒക്കെ കൂട്ടിച്ചേർത്തുള്ള സീരിയൽ മലയാളത്തിൽ വ്യത്യസ്തമായ ഒരു അനുഭവം തന്നെ ആണ് നൽകുന്നത്.
തമിഴിൽ സൂപ്പർഹിറ്റ് ആയി സംപ്രേഷണം ചെയ്തുകൊണ്ട് ഇരിക്കുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ ഔദ്യോഗിക റീമേക്ക് കൂടി ആണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ സ്നേഹത്തിന്റെ കഥ പറയുന്ന സീരിയലിൽ കൂടുതൽ കാര്യങ്ങളും കാണിക്കുന്നത് സാന്ത്വനം വീട്ടിൽ തന്നെ ആണ്.
ശിവനും അഞ്ജലിയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം ആണ് സീരിയൽ ഹൈലൈറ്റ് എന്ന് പറയുന്നത്. ശിവൻ ആയി എത്തുന്നത് സജിൻ ആണ്. അഞ്ജലി ആയി എത്തുന്നത് ഗോപിക അനിൽ ആണ്. രാജീവ് പരമേശ്വർ ആണ് വല്യേട്ടൻ ബാലന്റെ വേഷത്തിൽ എത്തുന്നത്.
കൂടാതെ ഏടത്തിയുടെ വേഷത്തിൽ ചിപ്പിയും ഹരിയായി ഗിരീഷ് നമ്പ്യാരും ഹരിയുടെ ഭാര്യ അപർണ്ണയുടെ വേഷത്തിൽ രക്ഷ രാജുമാണ് എത്തുന്നത്. എന്നാൽ പുത്തൻ എപ്പിസോഡുകളിൽ വീട്ടിൽ ഇരുന്നു ബോർ അടിക്കുന്ന അപർണ്ണ സഹകരണ ബാങ്കിൽ ജോലിക്ക് പോകുകയാണ്.
അതെ സമയം ശിവനും അഞ്ജലിയും തമ്മിൽ ഉള്ള കുസൃതികളും ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും കണ്ട പ്രേക്ഷകർക്ക് വേദന നൽകുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സ്വാന്തനത്തിൽ നടക്കുന്നത്. ശിവനോട് ഉള്ള ഇഷ്ടത്തെ കുറിച്ച് കണ്ണനും ദേവിയും അപ്പുവും ചേർന്ന് അഞ്ജലിയോട് ചോദിക്കുകയാണ്.
അഞ്ജലി ഒരു വലിയ കഥ ആയി തന്നെ ആയിരുന്നു ഇക്കാര്യം പറയുന്നത്. ഒട്ടും ഇഷ്ടമല്ലാത്ത വിവാഹം തുടർന്ന് എങ്ങനെ എങ്കിലും ജീവിക്കാൻ നോക്കുന്നു. തുടർന്ന് എല്ലാവരെയും കാണിക്കാൻ ഇഷ്ടം ഉള്ളതായി കാണിക്കുന്നു. എന്നാൽ ഇത്രയും പറയുമ്പോൾ ശിവൻ ഇത് കേൾക്കുകയും മനസ്സ് തകർന്നു വീട്ടിൽ നിന്നും ഇറങ്ങുകയും ചെയ്യുന്നു.
എന്നാൽ അതിന് ശേഷം ആണ് അഞ്ജലി
ശിവനോട് തോന്നിയ എന്തെന്നും ഇല്ലാത്ത പ്രണയത്തിനെ കുറിച്ചും പറഞ്ഞത്. ഇതോടെ ഇതൊന്നും കേൾക്കാതെ പോകുന്ന ശിവൻ താൻ അവൾക്ക് ചേർന്നൊരു ഭർത്താവ് അല്ല എന്ന് മനസ്സിൽ കരുതി അഞ്ജലിയെ അവഗണിക്കുന്നു.
ഇതോടെ സങ്കടം സഹിക്കാൻ കഴിയാതെ അഞ്ജലി സ്വന്തം വീട്ടിലേക്ക് പോകുകയാണ്. എന്തായാലും ശിവാജ്ഞലി ആരാധകരുടെ മനസ്സ് തകർക്കുന്ന നിമിഷങ്ങൾ ആണ് ഇപ്പോൾ സീരിയലിൽ കാണിക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…