ശിവേട്ടൻ വേറെ ലെവൽ മാസ്സ്; സാന്ത്വനം കുടുംബത്തെ ചൊറിഞ്ഞവർക്ക് മുട്ടൻപണികൊടുത്തത് എല്ലാം ഒതുക്കി തീർത്ത് ശിവൻ..!!
ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ ആയി ഇന്നും മലയാളത്തിൽ മുന്നേറികൊണ്ടിരിക്കുന്നത് സാന്ത്വനം സീരിയൽ തന്നെയാണ്. കുടുംബ ബന്ധത്തിന്റെ ഊഷ്മളമായ സ്നേഹം കാണിച്ചു തരുന്ന സീരിയൽ കൂടിയാണ് സാന്ത്വനം. ഒരു സിനിമ കാണുന്ന ലാഘവത്തോടെ പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ഒരേയൊരു സീരിയൽ ആണ് സാന്ത്വനം. ഓരോ ദിനം മുന്നേറുമ്പോൾ സംഭവ ബഹുമലമായ ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്.
കുറച്ചു കാലങ്ങളായി കൃഷ്ണ സ്റ്റോർ എല്ലാം ഉപേക്ഷിച്ചു തറവാട് വീട്ടിൽ ആണ് സാന്ത്വനം കുടുംബം ഉള്ളത്. അപർണ്ണയുടെ ഗർഭം അലസിപ്പോയതിന് കുടുംബ ക്ഷേത്രത്തിൽ വഴിപാട് കഴിക്കാൻ എത്തിയത് ആയിരുന്നു ബാലനും കുടുംബവും. നാട്ടിൽ അച്ഛന്റെ സഹോദരൻ ഭദ്രൻ പിള്ളയുമായി തറവാട് വീടിന്റെ പേരിൽ കേസുകൾ നടക്കുന്നുണ്ട് എങ്കിൽ കൂടിയും അതെ വീട്ടിൽ തന്നെയാണ് ബാലനും കുടുംബവും താമസിക്കുന്നതും.
അതെ സമയം കൂട്ടുകാരന്റെ വീട്ടിൽ അവധി ആഘോഷിക്കാൻ പോയ അഞ്ജലിയും ശിവനും ആദ്യം ബാലനും ദേവിക്കും ഒപ്പം നാട്ടിലേക്ക് എത്തിയിരുന്നില്ല. എന്നാൽ നാട്ടിൽ എത്തിയത് തന്റെ കൂടെപ്പിറപ്പ് ആണെങ്കിൽ കൂടിയും ബാന്ദ്രൻ പിള്ളയും മക്കളും നല്ല രീതിയിൽ ആയിരുന്നില്ല ബാലനെയും കുടുംബത്തിന്റെയും നേരിട്ടത്. പല രീതിയിൽ ഉള്ള പണികൾ കൊടുത്തു എങ്കിൽ കൂടിയും അതെല്ലാം ബാലനും ഹരിയും നിഷ്പ്രയാസം മറികടന്നു എന്നുള്ളതാണ് സത്യം.
എന്നാൽ കുടുംബ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്ന ഘട്ടം എത്തിയപ്പോൾ അഞ്ജലിയും ശിവനും കൂടി തറവാട്ടിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. എന്നാൽ ആ നിമിഷം ഭദ്രൻ പിള്ള പ്രസിഡന്റ് ആയ അമ്പലത്തിൽ വഴിപാടുകൾ നടത്താൻ കഴിയാതെ വരുക ആയിരുന്നു. തുടർന്ന് തമ്പി ഈ വിഷയത്തിൽ ഇടപെട്ടു എങ്കിൽ കൂടിയും ഭദ്രനും മക്കളും വളരെ മോശം ആയി ആയിരുന്നു തമ്പിയോട് പെരുമാറിയത്.
തുടർന്ന് ശിവന് പണികൊടുക്കാൻ ഇരുട്ടത് ഭദ്രൻ പിള്ളയുടെ മക്കൾ ആയ അരുണിനെയും വരുണിനെയും ഇരുട്ടടി അടിച്ചു. അടിച്ചത് തമ്പിയും ആളുകളും ആണെന്ന് ഭദ്രൻ മനസിലാക്കി എങ്കിൽ കൂടിയും തിരിച്ചു ഭദ്രൻ പണികൊടുത്തത് ഹരിക്ക് ആയിരുന്നു. ഇരുട്ടടി അടിക്കുന്നതിൽ കൂടി ശിവനെ കുടുക്കാൻ ആയിരുന്നു തമ്പിയുടെ പദ്ധതി എങ്കിൽ കൂടിയും പണിപാളി കിട്ടിയത് സ്വന്തം മരുമകന് ആയിരുന്നു.
പിന്നീട് സഹായിക്കാനും കേസിൽ നിന്നും ഹരിയെ ഊരിക്കൊണ്ടു വരാനായി തമ്പി ശ്രമിച്ചു എങ്കിൽ കൂടിയും ഒന്നും ചെയ്യാൻ തമ്പിക്ക് കഴിഞ്ഞില്ല, അതെ സമയം ശിവൻ ആരെന്നു കാണിക്കാൻ തുടങ്ങിയതോടെ ഭദ്രൻ പിള്ളയും ഭാര്യയും മക്കളും ഒതുങ്ങി എന്ന് വേണം പറയാൻ.
രാത്രിക്ക് രാത്രി ഭദ്രൻ പിള്ളയുടെ വീട്ടിൽ കയറി ശിവൻ ഭീഷണി മുഴക്കിയതോടെ ഹരിയെ വിട്ടുകൊടുക്കാൻ കേസിൽ നിന്നും ഒഴുവാക്കുകയും ചെയ്തു. എന്നാൽ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഹരി കാണുന്നത് തമ്പി സ്റ്റേഷന്റെ പുറത്ത് നിൽക്കുന്നത് ആയിരുന്നു.
തുടർന്ന് ഹരിയെ രക്ഷിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല എങ്കിൽ കൂടിയും ആ ക്രെഡിറ്റ് തമ്പി തന്നെ എടുക്കുകയും ചെയ്തു എന്നുള്ളതാണ് സത്യം. അതെ സമയം ശിവന്റെ ശൗര്യത്തിന് മുന്നിൽ ആടിപ്പോയ ഭദ്രൻ പിള്ള കുടുംബ ക്ഷേത്രത്തിൽ നിന്നും ഉണ്ടാക്കിയ വിലക്കുകളിൽ നിന്നും അടക്കം പിന്മാറി.
തമ്പിയാണ് ഹരിയെ രക്ഷിച്ചത് എന്നുള്ളതാണ് ബാലനും ശിവനും കണ്ണനും മനസിലാക്കിയപ്പോൾ മറ്റുള്ളവർ സന്തോഷിക്കുന്നത് തമ്പി വന്നു രക്ഷിച്ചത് പോലെയാണ്. എന്നാൽ അതിന്റെ യദരർത്ഥ സത്യം വരും എപ്പിസോഡിൽ അപ്പു മനസിലാക്കും.