വേറെ ജാതിയിലുള്ള ആളാണ്; വിവാഹം ഉടൻ ഉണ്ടാവും; കുടുംബ വിളക്കിലെ ശീതൾ പറയുന്നു..!!

138

മലയാളം ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്.


25 വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതവും പ്രായപൂർത്തിയായ മക്കളെയും വേണ്ട എന്ന് വെച്ച് മറ്റൊരു സ്ത്രീക്കൊപ്പം കുടുംബം നടത്താൻ പോകുന്ന അച്ഛന്റെയും ജീവിതത്തിൽ അവഗണനകൾ മാത്രം ഉണ്ടായിട്ടും അതിനെയെല്ലാം പൊരുതി ജയിക്കുന്ന സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന സീരിയലിൽ സുമിത്രയുടെ ഇളയമകൾ ശീതളിന്റെ വേഷം ഇപ്പോൾ അവതരിപ്പിക്കുന്നത് ശ്രീലക്ഷ്മി ശ്രീകുമാർ ആണ്.

നേരത്തെ അമൃത നായർ ചെയ്തിരുന്ന വേഷം ആണ് അമൃത പിന്മാറിയതോടെ കാർത്തികദീപം എന്ന സീരിയൽ വഴി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ശ്രീലക്ഷ്മിലേയ്ക്ക് എത്തിയത്.


ഇപ്പോഴിതാ താൻ വിവാഹിതയാവാൻ പോവുകയാണെന്ന കാര്യം പറയുകയാണ് ശ്രീലക്ഷ്മി. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് താൻ വിവാഹിതയാവാൻ പോവുന്നതെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ചെക്കന്റെ പേര് ജോസ് എന്നാണ്.

ഇന്റർകാസ്റ്റ് ആണെങ്കിലും രണ്ട് വീട്ടുകാരുടെയും സമ്മതത്തോട് കൂടിയാണ് ബന്ധം മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഒന്നിച്ച് പഠിച്ചിരുന്ന ജോസും താനും കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിൽ ആയിരുന്നു.

ഞാനിപ്പോൾ വർക്ക് ചെയ്യുന്ന കുടുംബവിളക്ക് സീരിയലിന്റെ പിന്നണിയിൽ നിന്നുള്ള ആളാണോ, എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങൾ നിരന്തരമായി വന്നിരുന്നു. ജോസ് ഇൻഡസ്ട്രിയുമായി ബന്ധമുള്ള ആളല്ല. അദ്ദേഹത്തിന് അഭിനയ മേഖലയുമായി യാതൊരു ബന്ധവും ഇല്ല.

എങ്കിലും എനിക്ക് അഭിനയിക്കാനുള്ള കഴിവിനെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് ജോസ്.