Categories: Serial Dairy

ഭർത്താവ് യവൗനം മോഹിച്ചുപോയെങ്കിൽ എന്തുകൊണ്ട് ഭാര്യക്കും ആയിക്കൂടാ; വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി സുമിത്ര; സന്തോഷത്തിൽ പൂത്തുലയുന്ന നിമിഷങ്ങൾ..!!

അച്ഛനെയും അമ്മയേയും ഭാര്യയെയും മക്കളെയും മരുമക്കളെയും എല്ലാം വേണ്ട എന്ന് വെച്ച് ഭർത്താവിന് വീണ്ടും വിവാഹം കഴിക്കാനും യവൗനം മോഹിക്കുകയും ചെയ്യാൻ കഴിയും എങ്കിൽ അതൊക്കെ സ്ത്രീക്കും കഴിയും. റേറ്റിങ്ങിൽ ഇന്നും എതിരാളികൾ ഇല്ലാതെ ഒന്നാമത് നിൽക്കുന്ന സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക്.

സിനിമ അഭിനയത്രി മീര വാസുദേവ് പ്രധാന കഥാപാത്രമായി എത്തുന്ന സീരിയലിൽ കട്ട എതിരാളി ആയി ഉണ്ടായിരുന്നത് ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം ആയിരുന്നു എങ്കിൽ സാന്ത്വനത്തിനു ഇപ്പോൾ പഴയ പ്രതാപം ഇല്ല എന്ന് വേണം പറയാൻ. ഏട്ടന്റെ കണ്ണുനീരിൽ ഒതുങ്ങി കൂടി പോയ ഒരു പൈങ്കിളി കുടുംബ കഥയായി മാത്രം സാന്ത്വനം മാറി എങ്കിൽ വീറുറ്റ പ്രതികാരങ്ങളുടെയും വാശിയുടെയും എല്ലാം കഥയായി കുടുംബ വിളക്ക് ശക്തമായി മുന്നേറുകയാണ്.

ഇരുപതിഞ്ചു വര്ഷം നീണ്ടു നിന്ന കുടുംബ ജീവിതം അവസാനിപ്പിച്ച് സുമിത്രയിൽ നിന്നും വിവാഹം മോചനം നേടുന്ന സിദ്ധാർഥ് തുടർന്ന് തന്റെ ജോലിക്കാരിയായും അതീവ സുന്ദരിയുമായ വേദികയെ വിവാഹം കഴിക്കുകയും എങ്ങനെയും സുമിത്രയെ തകർക്കണം എന്നുള്ള അടങ്ങാത്ത വൈരാഗ്യമുള്ള വേദികയും സുമിത്രയും തമ്മിൽ ഉള്ള ശക്തമായ മത്സരങ്ങൾ നടക്കുന്നതും എല്ലാം കുടുംബ വിളക്കിന്റെ ഇതിവൃത്തം.

ഭർത്താവ് ഉപേക്ഷിച്ച സുമിത്ര തന്റെ കരിയറിൽ വീട്ടമ്മയിൽ നിന്നും ബിസിനസ് വുമൺ ആയി വളരുന്നത് ഇന്നത്തെ സമൂഹത്തിലെ കുടുംബിനികൾക്ക് ആവേശം നൽകുന്ന കാഴ്‌ച ആയി മാറിയതുകൊണ്ടു തന്നെയാണ് ഇന്നും കുടുംബ വിളക്കിനെ വെല്ലാൻ മറ്റാർക്കും കഴിയാതെ പോകുന്നതും. സിദ്ധാർത്ഥിന്റെ അച്ഛൻ ശിവദാസമേനോൻ എന്നാൽ എന്നും കൂടെ നിന്നത് ആദ്യ മരുമകൾ ആയ സുമിത്രക്കൊപ്പം ആയിരുന്നു.

തന്റെ വീടും സ്വത്തും എല്ലാം എഴുതി വെച്ചതും സുമിത്രക്ക് ആയിരുന്നു. അതുകൊണ്ടു തന്നെ വിവാഹ മോചനം നേടിയെങ്കിലും കൂടിയും എന്നും ശിവ ദാസമേനോന് താങ്ങും തണലുമായി സുമിത്ര ഉണ്ട് താനും. എന്നാൽ ഇപ്പോൾ അസുഖ ബാധിതനായി ആശുപത്രി കിടക്കയിൽ ആണ് ശിവദാസമേനോൻ. എന്നാൽ അമ്മായിയച്ഛൻ കിടപ്പിൽ ആയതോടെ ഏറെ സന്തോഷവതിയാണ് വേദിക.

എന്നാൽ തന്റെ അച്ഛനെ പോലെ കരുതുന്ന ശിവദാസൻ കിടക്കുന്നത് കണ്ട് സങ്കട കടലിൽ ആണ് സുമിത്ര. അച്ഛനെ കാണാൻ സുഹൃത്ത് രോഹിതിനൊപ്പം ആണ് സുമിത്ര ആശുപത്രിയിൽ എത്തുന്നത്. ഐസിയുവിൽ സുമിത്രയെയും രോഹിത്തിനെയും കാണുന്ന ശിവദാസൻ തന്റെ ആഗ്രഹം സുമിത്രയോടു ചോദിക്കുന്നതാണ് പുത്തൻ എപ്പിസോഡ്.

രോഹിതിനെ വിവാഹം കഴിക്കണം എന്നാണ് ശിവദാസൻ ആവശ്യപ്പെടുന്നത്. മരണക്കിടയിൽ ഉള്ള അച്ഛന് വേണ്ടി എന്തും ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് താൻ എന്ന് സുമിത്ര സമ്മതിക്കുന്നതോടെ സുമിത്രയുടെ വീണ്ടുമുള്ള വിവാഹത്തിനുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ ഇപ്പോൾ.

പുരുഷന് വീണ്ടും വിവാഹം കഴിക്കുകയും സുഖിക്കുകയും ചെയ്യാം എങ്കിൽ എന്തുകൊണ്ട് സ്ത്രീക്ക് ആയിക്കൂടാ എന്നാണു ആരാധകർ ചോദിക്കുന്നത്. ഇനിയാണ് വേദികക്കുള്ള അടുത്ത പണി എന്നാണ് മറ്റൊരു കമന്റ്, രോഹിതിന്റെ ആഗ്രഹം പൂവണിയാൻ പോകുന്നു എന്നും സുമിത്ര ഇതിനു സമ്മതിക്കില്ല എന്നൊക്കെ കമന്റ് വരുന്നുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

4 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

4 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago