മകന് ലഭിക്കേണ്ട സഹായങ്ങൾ നിന്നു; കാരണം പൊന്നമ്മ ബാബു എന്ന് സേതുലക്ഷ്മിയമ്മ..!!

നിരവധി അമ്മ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് സേതുലക്ഷ്മിയമ്മയുടേത്. ഈ അടുത്ത കാലത്ത് ഇരു കിഡ്നികളും തകരാറിൽ ആയ മകന് സാഹയങ്ങൾ അഭ്യർഥിച്ചു സേതുലക്ഷ്മിയമ്മ ഫേസ്ബുക്ക് വീഡിയോയുമായി എത്തിയിരുന്നു. അമ്മക്ക് സഹായമായി നിരവധി ആളുകൾ ആണ് രംഗത്ത് എത്തിയത്.

ആ കൂട്ടത്തിൽ ആണ് നടിയായ പൊന്നമ്മ ബാബുവും എത്തിയത്, മകന് വേണ്ടി തന്റെ കിഡ്നി നൽകാം എന്ന് പൊന്നമ്മ ബാബു അറിയിച്ചത്. അത് വലിയ വാർത്ത ആകുകയും ചെയ്തിരുന്നു.

എന്നാൽ, നിരവധി അസുഖങ്ങൾ ഉള്ള പൊന്നമ്മ ബാബുവിന്റെ കിഡ്നി മകന് അനുയോജ്യം അല്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്, നിരവധി സഹായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലഭിച്ചെങ്കിലും പൊന്നമ്മ ബാബുവിന്റെ ഇടപെടൽ മൂലം അതെല്ലാം നിലച്ചു എന്നാണ് സേതുലക്ഷ്മിയമ്മ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്‌ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്‌തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു.

അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു. പൊന്നമ്മ ചോദിച്ചു, ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി O പോസി‌റ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ ആവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്‌മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കൊയായി.

മകന് വേണ്ട സഹായങ്ങൾ ഇപ്പോൾ നിലച്ചിരിക്കുകയാണ് എന്നും താൻ വീണ്ടും സഹായങ്ങൾ ആവശ്യപ്പെടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് എന്നുമാണ് സേതുലക്ഷ്മിയമ്മ പറയുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago