കൂടെ അഭിനയിക്കുന്ന നടിമാരോട് ദേഷ്യം തോന്നാറുണ്ട്; എന്നോടൊപ്പം അഭിനയിക്കുമ്പോൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം; ഷൈൻ ടോം ചാക്കോ..!!

സഹ സംവിധായകനായി സിനിമ ലോകത്തേക്ക് എത്തിയ ആൾ ആണ് ഷൈൻ ടോം ചാക്കോ. നീണ്ട ഒമ്പത് വര്ഷം സംവിധായകൻ കമലിനൊപ്പം നിന്ന ശേഷം ആയിരുന്നു ഷൈൻ ആദ്യമായി ഗദ്ദാമ എന്ന ചിത്രത്തിൽ കൂടി നടനായി എത്തുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ ഷൈൻ ശ്രദ്ധ നേടുന്നത് നായകനായി എത്തിയ ഇതിഹാസ എന്ന ചിത്രത്തിന്റെ വിജയത്തിൽ കൂടി ആയിരുന്നു.

ഇന്ന് മലയാളത്തിൽ ഏറ്റവും തിരക്കേറിയ നടനായി മാറിക്കഴിഞ്ഞു ഷൈൻ ടോം ചാക്കോ. ചെയ്യുന്ന കഥാപാത്രങ്ങൾ സ്‌ക്രീനിലുള്ള സമയം നോക്കുന്നതിനപ്പുറം അതിന്റെ മികവ് കാണിച്ച് കൊണ്ട് ആയിരുന്നു ഷൈൻ എന്നും ശ്രദ്ധ നേടുന്നത്. സഹ നടനായും വില്ലൻ വേഷങ്ങളിലും ഒരുപോലെ ശോഭിച്ചു നിൽക്കുന്ന താരം കൂടിയാണ് ഷൈൻ ടോം ചാക്കോ. കഥാപാത്രങ്ങൾ മികവുള്ളതാക്കാൻ എന്ത് കഠിന ശ്രമങ്ങളും നടത്തുന്നയാൾ കൂടിയാണ് ഷൈൻ ടോം ചാക്കോ.

മമ്മൂട്ടി അമൽ നീരദ് ചിത്രം ഭീഷ്മയിൽ ചെയ്ത പീറ്റർ എന്ന നെഗറ്റീവ് കഥാപാത്രം അത്രമേൽ പ്രേക്ഷക ഹൃദയങ്ങളിൽ ശ്രദ്ധ നേടിക്കൊടുത്തു എങ്കിൽ അതിന് കാരണം ഷൈൻ എന്ന അഭിനയ പ്രതിഭയുടെ മികവ് തന്നെയാണ്. ഷൈൻ ടോം ചാക്കോ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണെന്ന് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കൂടെ അഭിനയിച്ച താരങ്ങളിൽ ഏറ്റവും കൂടുതൽ കംഫോര്ട്ട് തോന്നിയത് ആർക്കൊപ്പം ആണെന്നുള്ളത് താരം തുറന്നു പറഞ്ഞത്. തനിക്ക് കൂടെ അഭിനയിച്ച നടിമാർക്കൊപ്പം കംഫോര്ട്ട് തോന്നുന്നതിനേക്കാൾ ദേഷ്യം ആണ് തോന്നിയിട്ടുള്ളതെന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഏറ്റവും കംബാർട്ടബിൾ ആയിട്ട് ഒന്നും ആരോടും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ചില സമയത്തിൽ ദേഷ്യം തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറും ഒക്കെയുണ്ട്. ക്ലാസ് ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ദേഷ്യം തോന്നും.

ക്ലാസ് എന്ന് ഞാൻ ഉദ്ദേശിച്ചത് നമ്മുടെ അഭിനയം എന്ന സംഭവത്തെ തന്നെ ആയിരുന്നു. അതിൽ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ചിലപ്പോൾ ഒക്കെ ദേഷ്യം വരും. അത് പ്രായത്തിന്റെ കൂടെ കാര്യമാണ്. അവരൊക്കെ ചെറിയ പ്രായവും താനൊക്കെ കുറച്ചുകൂടി കാരണവന്മാർ ആയതിന്റെ കൂടെ കാരണങ്ങൾ ആണ്. ദേഷ്യപ്പെടാറുണ്ട് എങ്കിൽ കൂടിയും ആരെയും റാഗ് ചെയ്യാറൊന്നുമില്ല. – ഷൈൻ ടോം ചാക്കോ പറയുന്നു.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago