തെന്നിന്ത്യൻ സിനിമ ലോകം കണ്ട എക്കാലത്തെയും മികച്ച നടിമാരുടെ കൂട്ടത്തിൽ തന്നെയാണ് സുകന്യയുടെ സ്ഥാനം. അഭിനേതാവ് എന്നതിന് അപ്പുറത്ത് ഗായിക ആയും മ്യൂസിക് കമ്പോസർ ആയും ഡബ്ബിങ് ആർട്ടിസ്റ്റ് ആയും എല്ലാം തിളങ്ങിയ ആൾ ആണ് സുകന്യ. 1991 ൽ ആയിരുന്നു സുകന്യ അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
തമിഴ് സിനിമയിൽ കൂടി ആയിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നടയിലും എല്ലാം ശ്രദ്ധ നേടുന്ന വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞു എന്ന് വേണം പറയാൻ. ഒരു തമിഴ് നാട് സ്വദേശിനി ആയിട്ട് കൂടി മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ആൾ ആണ് സുകന്യയുടേത്. മലയാളിത്തം നിറഞ്ഞ മുഖമുള്ള ആൾ കൂടി ആയിരുന്നു സുകന്യയുടേത്.
1992 ൽ ഐ വി ശശി സംവിധാനം ചെയ്ത അപാരത എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് രക്ത സാക്ഷികൾ സിന്ദാബാദ്, തൂവൽ കൊട്ടാരം, ചന്ദ്ര ലേഖ, അമ്മ അമ്മായിയമ്മ തുടങ്ങി നിരവധി ചിത്രങ്ങൾ താരം ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയിരുന്ന മോഹൻലാൽ, മമ്മൂട്ടി, ജയറാം, റഹ്മാൻ, മുകേഷ് എന്നിവർക്കൊപ്പം എല്ലാം അഭിനയിക്കാൻ കഴിഞ്ഞ ആൾ കൂടിയാണ് സുകന്യ എന്ന് വേണം പറയാൻ.
1998 ൽ ആയിരുന്നു താരത്തിന്റെ കരിയർ അവസാനിക്കുന്നത്. മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ സാഗരം സാക്ഷിയും മോഹൻലാലിനൊപ്പം അഭിനയിച്ച ചന്ദ്ര ലേഖയും എല്ലാം മലയാളികൾ ഇന്നും മറക്കാത്ത ചിത്രങ്ങൾ ആണ്. ജയറാമിന്റെ സുവർണ്ണ കാലഘട്ടത്തിൽ ജയറാം, മഞ്ജു വാരിയർ എന്നവർ അഭിനയിച്ച ചിത്രത്തിൽ സുകന്യ ആയിരുന്നു നായികാ വേഷം ചെയ്തത്.
തൊണ്ണൂറുകളിൽ നായിക വേഷങ്ങളിൽ തിളങ്ങി നിന്ന താരം പിന്നീട് ചെറിയ വേഷങ്ങൾ ചെയ്‌ത് മലയാളത്തിൽ എത്തി എങ്കിൽ കൂടി പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. അഭിനയ ലോകത്തിൽ തിളങ്ങി എങ്കിൽ കൂടിയും വിവാഹ ജീവിതം പരാജയം ആയിരുന്നു. 2002 ൽ ആയിരുന്നു സോഫ്റ്റ് വെയർ എൻജിനീയർ ആയ ശ്രീധറിനെ സുകന്യ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് താരം ചേക്കേറുക ആയിരുന്നു.
എന്നാൽ ഇരുവരും തമ്മിലുള്ള വിവാഹ ജീവിത്തിന്റെ കാലയളവ് വെറും നാല് മാസങ്ങൾ മാത്രം ആയിരുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുക ആയിരുന്നു. അഭിനയ ലോകത്തിലേക്ക് വീണ്ടും തിരിച്ചെത്താൻ സുകന്യ നടത്തിയ ശ്രമങ്ങൾ ആയിരുന്നു ഇരുവരും തമ്മിലുള്ള അകൽച്ചക്ക് കാരണം. തുടർന്ന് ചെന്നൈയിൽ എത്തിയ സുകന്യ വിവാഹ മോചനം നേടിയെടുക്കുക ആയിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…