കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്, 104 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. കുമാർ സഹാനിയുടെ നേതൃത്വത്തിൽ ഉള്ള സമിതിയാണ് പുരസ്‌കാരങ്ങൾ നിർണയിക്കുന്നത്.
മികച്ച നടന്മാരുടെ അന്തിമ പട്ടികയിൽ മോഹൻലാൽ, ജയസൂര്യ, ജോജു ജോർജ്ജ്, ഫഹദ് ഫാസിൽ എന്നിവർ ആണ് ഉള്ളത്.
മികച്ച നടിമാർക്ക് ആയുള്ള പട്ടികയിൽ മഞ്ജു വാര്യർ, ഉർവശി, നസ്രിയ, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് ഉള്ളത്.
ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് മോഹൻലാലിനെ മികച്ച നടൻ എന്നുള്ള വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്, കാർബൺ, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ഫഹദ് ഫാസിലും, ക്യാപ്റ്റൻ, മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയെയും ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിനെയും പരിഗണിക്കുന്നത്, കൂടത്വ നിവിൻ പോളി, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും മികച്ച നടന്മാരുടെ ലിസ്റ്റിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്.
ആമിയിലൂടെ മഞ്ചു വാര്യരും അരവിന്ദന്റെ അതിഥികൾ ,എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങളിലൂടെ ഉർവശിയും മികച്ച നടിയായി പരിഗണിക്കുമ്പോൾ പുതുതലമുറ താരങ്ങളായ നസ്രിയ, ഐശ്വര്യ ലക്ഷമി, അനു സിത്താര തുടങ്ങിയവരും അവസാന റൗണ്ടിലുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…