താരങ്ങളുടെ വാണിജ്യ മൂല്യം അനുസരിച്ച് ആയിരിക്കും ഇനി തമിഴ്നാട്ടിൽ തീയറ്ററുകളിൽ ലാഭവിഹിതം ഷെയർ ചെയ്യുക. അതുകൊണ്ട് തന്നെ ഏതൊക്കെ താരങ്ങൾ ഏത് നിരയിൽ വേണം എന്നുള്ള നിർണ്ണയവും തമിഴ് തീയറ്റർ ഉടമകളുടെ സംഘടന നടത്തി കഴിഞ്ഞു.
രജനികാന്ത്, വിജയ്, അജിത് കുമാർ എന്നിവർ ആദ്യ നിരയിൽ സ്ഥാനം പിടിച്ചപ്പോൾ, നടപ്പിൻ നായകൻ സൂര്യ രണ്ടാം നിരയിൽ ആണ് സ്ഥാനം, സൂര്യക്ക് ഒപ്പം ധനുഷ്, ശിവകാർത്തികേയൻ, ജയം രവി, വിജയ് സേതുപതി എന്നിവരും ഉണ്ട്.
ഒന്നാം നിരയിൽ ഉള്ള താരങ്ങളുടെ ചിത്രങ്ങൾക്ക് ആദ്യ ആഴ്ച എ സെന്ററുകളിൽ 60:40 എന്ന രീതിയിൽ ആയിരിക്കും, മറ്റ് തീയറ്ററുകളിൽ 65:35 എന്ന നിലയിലും എന്നാൽ രണ്ടാം ആഴ്ച മുതൽ 55:45 എന്ന നിലയിൽ ആയിരിക്കും അനുപാതം.
രണ്ടാം നിരയിൽ ഉള്ളവർക്ക് ആദ്യ ആഴ്ച 55:45 ആയിരിക്കും തുടർന്ന് രണ്ടാം ആഴ്ച മുതൽ അത് അറുപത്തിലേക്ക് മാറും. എന്നാൽ ആദ്യ രണ്ട് നിരകളിലും ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് സ്ഥാനം ലഭിച്ചില്ല. മൂന്നാം നിരയിൽ ആണ് നയൻതാര, വിക്രം, വിശാൽ എന്നിവർ ഉള്ളത്.
നേരത്തെ ചിത്രത്തിൽ ആദ്യ ദിന ഹൈപ്പുകൾ അനുസരിച്ച് എഴുപത് ശതമാനത്തിൽ ഏറെ വിഹിതം ആണ് തീയറ്റർ ഉടമകൾ നൽകി വന്നിരുന്നത്. എന്നാൽ താരങ്ങളുടെ ഗ്രെഡിങ് സംബന്ധിച്ച് ഉള്ള വിവരങ്ങൾ ഔദ്യോഗികമായി സംഘടന പുറത്ത് വിട്ടട്ടില്ല.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…