കൊച്ചി; ഇന്നലെ എറണാകുളം വില്ലിങ്ടൻ ഐലന്റിൽ വെച്ചു നടന്ന ചടങ്ങളിൽ സെറ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു.
മലയാള സിനിമയിലെ വ്യത്യസ്ത സിനിമ അനുഭവമായി മാറിയ ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം മോഹൻലാൽ സ്വന്തമാക്കി.
വൈകാരികമായ ഒട്ടേറെ അഭിനയ മുഹൂര്തങ്ങളിലൂടെ കടന്ന് പോകുന്ന ഒടിയൻ മാണിക്യൻ എന്ന കഥാപാത്രതെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. നടനും എം പിയുമായ ഇന്നസെന്റ് ആണ് മോഹൻലാലിന് മികച്ച നടനുള്ള അവാർഡ് നൽകിയത്.
ഒടിയൻ, ആമി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലേഡി സൂപ്പർസ്റ്റാർ കൂടിയായ മഞ്ജു വാര്യർ ആണ് മികച്ച നടി. ‘ഈ.മ.യൗ’ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ.
പഞ്ചവർണ്ണ തത്ത രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയ ജയറാം ആഞ്ഞ മികച്ച കുടുംബ നായകൻ. നടിയും ഗായികയുമായ ശ്രുതി ഹാസൻ ജയറാമിന് പുരസ്‌കാരം കൈമാറി.
വട ചെന്നൈ അടക്കമുള്ള വ്യത്യസ്തമായ അഭിനയ ശൈലിയുള്ള ചിത്രം ചെയ്ത ധനുഷ് ആണ് മികച്ച തമിഴ് നടൻ. കാളിദാസ് ജയറാം ആണ് മികച്ച പുതുമുഖ നായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഹരീഷ് പെരുമണ്ണയാണ് മികച്ച ഹാസ്യ താരം. വിനീത് ശ്രീനിവാസനും നിഖിലയുമാണ് മികച്ച താരജോഡികൾ.
കൊച്ചിയിൽ വെച്ച് നടന്ന ഗംഭീര പരിപാടികൾ, മലയാളം, തമിഴ്, തെലുങ്ക്, ചലച്ചിത്ര ലോകത്തെ സൂപ്പർ താരങ്ങൾ പങ്കെടുത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…