വെറും 300 രൂപയുമായാണ് ഞാൻ അഭിനയിക്കാൻ ബാംഗ്ലൂർ എത്തിയത്; സ്വന്തം സിനിമ പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഓട്ടോ ഓടിക്കേണ്ടി വന്നിട്ടുണ്ട്; യാഷിന്റെ സിനിമയെ വെല്ലുന്ന ജീവിതകഥ…!!

കന്നഡ സിനിമ എന്ന് പറയുമ്പോൾ മുഖം തിരിക്കുന്ന സിനിമ ലോകത്തിൽ ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ തങ്ങൾക്ക് ഒരു സ്ഥാനം ഉണ്ടെന്നു കാണിച്ചു തന്നിരിക്കുകയാണ് കെജിഎഫ് എന്ന ചിത്രത്തിൽ കൂടി. 2018 ൽ ആയിരുന്നു കെ ജി എഫ് ആദ്യ ഭാഗം ഇറങ്ങുന്നത്.

എന്നാൽ ഇപ്പോൾ രണ്ടാം ഭാഗവും ഇറങ്ങി കഴിഞ്ഞപ്പോൾ ഇന്ത്യൻ സിനിമയിൽ മുഴങ്ങി കേൾക്കുന്ന പേര് തന്നെയാണ് യാഷിന്റേത്.

എന്നാൽ തെന്നിന്ത്യൻ സിനിമ ലോകത്തിൽ പല താരങ്ങൾ ഇപ്പോൾ വന്നിരിക്കുന്നത് പാരമ്പര്യത്തിന്റെ നിഴലിൽ ആണെങ്കിൽ അതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു കഥയാണ് യാഷിന്റെ സിനിമക്ക് അപ്പുറമുള്ള ജീവിതത്തിന് പറയാനുള്ളത്.

യാഷ് പഠിച്ച് നല്ലൊരു ജോലി നേടണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ചപ്പോൾ യാഷ് മോഹിച്ചത് ചെറുപ്പം മുതൽ തന്നെ ഒരു നടൻ ആകാൻ ആയിരുന്നു. ആ മോഹത്തിന് പിന്നാലെ ഓടിയതുകൊണ്ട് പഠനം പൂർത്തി ആക്കാനും യാഷിന് കഴിഞ്ഞില്ല.

ഇടത്തരം കുടുംബത്തിൽ ജനിച്ച യാഷിന്റെ അച്ഛൻ ഒരു ഡ്രൈവർ ആയിരുന്നു. അഭിനയ മോഹം തലയിൽ ഭ്രാന്തമായി ഓടാൻ തുടങ്ങിയതോടെ യാഷ് ബാംഗ്ലൂരിലേക്ക് വണ്ടി കയറുമ്പോൾ കയ്യിൽ ഉണ്ടായിരുന്നത് വെറും 300 രൂപ ആയിരുന്നു.

ജീവിക്കാൻ മാർഗങ്ങൾ അന്വേഷിച്ചു തുടങ്ങിയ യാഷ് നാടക ഗ്രൂപ്പിൽ ലൈറ്റ് മാൻ ആയി ജോലിക്ക് കയറുക ആയിരുന്നു. തുടർന്ന് ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചു. തുടർന്ന് സീരിയൽ ലോകത്തിലേക്ക് എത്തി. അവിടെ നിന്നും ആയിരുന്നു സിനിമയിലേക്ക് എത്തുന്നത്.

നവീൻ കുമാർ ഗൗഡ എന്നാണ് യഷിന്റെ യഥാർത്ഥ പേര്. 2004 ൽ ആയിരുന്നു യാഷ് ആദ്യമായി അഭിനയ ലോകത്തിൽ എത്തുന്നത്. സീരിയലിൽ തുടങ്ങിയ യാഷ് സിനിമയിൽ എത്തുമ്പോൾ ആദ്യം സഹ നടൻ വേഷത്തിൽ ആയിരുന്നു.

2008 ൽ പുറത്തിറങ്ങിയ റോക്കി എന്ന ചിത്രത്തിൽ നായകനായി എത്തി എങ്കിലും ചിത്രം വലിയ വിജയം ആയില്ല. എന്നാൽ 2013 ൽ പുറത്തിറങ്ങിയ ഗൂഗ്ലി എന്ന ചിത്രം ആണ് യഷിന്റെ അഭിനയ ജീവിതത്തിൽ വിജയത്തിന്റെ വഴികളിലേക്ക് എത്തിക്കുന്നത്.

ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം ആയി കന്നടയിൽ അത് മാറി. തുടർന്ന് 2014 ൽ പുറത്തിറങ്ങിയ മിസ്റ്റർ ആൻഡ് മിസിസ് രാമചാരി എന്ന ചിത്രത്തിൽ കൂടി 50 കോടി കളക്ഷൻ നേടിയ യാഷ് ചിത്രം അന്ന് വരെ കന്നടയിലുള്ള ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ നിനക്ക് മാറ്റി.

എന്നാൽ കന്നഡ സിനിമയെ ഇന്ത്യൻ സിനിമക്ക് മുന്നിൽ വലിയ വിജയം ആക്കിയത് കെജിഎഫ് തന്നെ ആയിരുന്നു. 80 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം നേടിയത് 250 കോടിയോളം രൂപ ആയിരുന്നു.

എന്നാൽ രണ്ടാം ഭാഗം 100 കോടിയിൽ എത്തിയപ്പോൾ ആദ്യ ദിനം തന്നെ നേടിയതോ 134 കോടിയോളം രൂപ ആയിരുന്നു. എന്തിന് മലയാളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമ ആയി കെജിഎഫ് 2 മാറി. 7.48 കോടി രൂപ ആണ് ആദ്യ ദിനം റോക്കി ഭായ് നേടിയത്.

News Desk

Recent Posts

വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് ചിത്രം “അപൂർവ പുത്രന്മാർ” ഫസ്റ്റ് ലുക്ക്

വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…

3 days ago

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സ്താനാർത്തി ശ്രീക്കുട്ടൻ’ ടീസർ പുറത്ത്

അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…

3 days ago

തെലുങ്ക് പ്രേക്ഷകരുമായി ദൈവികമായ ബന്ധം; ലക്കി ഭാസ്‌കറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ സംസാരിച്ച് ദുൽഖർ സൽമാൻ

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…

3 days ago

സാധാരണക്കാരനായ ബാങ്ക് ക്ലാർക്കിൻ്റെ കഥ പറയുന്ന ലക്കി ഭാസ്കർ 4 ദിനത്തിൽ വാരിയ ആഗോള കലക്ഷൻ 55 കോടി 40 ലക്ഷം

ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…

3 days ago

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…

1 week ago

ലക്കി ഭാസ്കറിന് തെലുങ്കാനയിലും ആന്ധ്രയിലും വമ്പൻ ബുക്കിംഗ്; കേരളത്തിലെ സ്ഥിതി ഇങ്ങനെ..!!

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…

1 week ago