സെപ്റ്റംബർ 1 മുതൽ ആണ് പുതുക്കിയ റോഡ് നിയമ ലംഘന പിഴകൾ നിലവിൽ വന്നത്. നിലവിൽ ഉണ്ടായിരുന്ന പിഴകളുടെ പത്തിരട്ടിയാണ് ഇപ്പോൾ ഉള്ളത്. വാഹനം ഓടിക്കുന്നതിന് ഇടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10000 രൂപയാണ് പിഴയായി ഈടാക്കുന്നത്. എന്നാൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നപ്പോൾ ഫോൺ വിളി തമ്മിൽ ചെറിയൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. ബ്ലൂടൂത് വഴിയോ മറ്റോ ഫോൺ ഉപയോഗിക്കാം എന്ന തരത്തിൽ വാർത്ത എത്തിയിരുന്നു. ഈ വിഷയത്തിൽ കേരള പൊലീസ് തന്നെ വിശദീകരണം നൽകി ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ,
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ട്. ഹാൻഡ്സ് ഫ്രീ ആയി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. മൊബൈൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ് പീക്കർ എന്നിങ്ങനെ ഏതു രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെൻട്രൽ മോട്ടോർ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോർ വെഹിക്കിൾ ആക്റ്റ് 19 പ്രകാരം ലൈസൻസ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണ്.
കോൺട്രാക്ട് കാര്യേജ് വിഭാഗത്തിൽപ്പെടുന്ന ബസുകൾ, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകൾ തുടങ്ങിയ വാഹനങ്ങളിൽ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാൽ, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തിൽ പ്രവർത്തിപ്പിക്കാനും പാടില്ല. മൊബൈൽ ഫോൺ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങിൽനിന്നു മാറാൻ സാധ്യതയുള്ള ഒന്നും വാഹനത്തിൽ ഉപയോഗിക്കരുത്.
#keralapolice #roadsafety #trafficpolice
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…