മാറുന്ന ജനതക്ക് പിന്തുണയുമായി കേരള സർക്കാർ നിങ്ങളിലേക്ക് എത്തുകയാണ്, സ്ത്രീകളുടെ ഉന്നമനത്തിനായി കേരളത്തിൽ സർക്കാർ തുടങ്ങിയ പുതിയ പദ്ധതിയാണ് ഷീ സ്കിൽസ് 2019 ( She Skills 2019), സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ആണ് ഇതിലൂടെ നടപ്പിൽ വരുത്തുന്നത്.
ഇതിനായി നിങ്ങൾ സന്ദരിശിക്കേണ്ട വെബ്‌സൈറ്റ് www.asapkerala.gov.in ആണ്. അതിൽ നിങ്ങൾ സന്ദർശനം നടത്തി കഴിയുമ്പോൾ she skill 2019 എന്ന ടാബ് കാണാം, അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പിഡിഎഫ് ഫയൽ ലഭിക്കുന്നതാണ്. അതിൽ നിങ്ങൾക്ക് എന്തൊക്കെ കോഴ്‌സിന് ചേരാം എന്നുള്ളതും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും വ്യക്തമായി കൊടുത്തിട്ടുണ്ട്, നിങ്ങൾക്ക് ഇത്തരം ജോലിക്കായി ഓണ്ലൈൻ ആയി തന്നെ അപേക്ഷയും നൽകാം.
പത്താം ക്ലാസ് വിജയിച്ച 15 വയസ്സിന് മുകളിൽ ഉള്ള പെണ്കുട്ടികൾക്കും അതിനൊപ്പം തന്നെ വനിതകൾക്കും ആയി ആണ് ഈ പദ്ധതി നടപ്പിൽ ആക്കുന്നത്, സ്ത്രീകൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യ പരിശീലനം നൽകുന്നത് ആണ് ഈ പദ്ധതി. നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രയിം വർക്ക് അഗീകാരം ഉള്ള കോഴ്‌സുകൾ ആണ് ഇതിന് കീഴിൽ നടപ്പിൽ വരുന്നത്.
ഈ വർഷം ആഗസ്റ്റിൽ ആണ് ഈ പദ്ധതി ആരംഭിക്കുന്നത്, പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക്, ബിപിഎൽ കുടുംബങ്ങൾക്ക് എന്നിവർക്ക് പരിശീലനം സൗജന്യമാണ്.
എപിഎൽ ജനറൽ കാറ്റഗറി വിഭാഗങ്ങൾക്ക് 50 ശതമാനം സബ്‌സിഡി ഉണ്ടാവും, 150 മണിക്കൂർ നൗപുണ്യ പരിശീലനവും 150 മണിക്കൂർ ഇന്റൻഷിപ്പും ആണ് നടത്തി പുറത്ത് ഇറങ്ങുന്ന സ്ത്രീകൾക്ക് അതതു മേഖലയിൽ തൊഴിൽ സജ്ജമായിരിക്കും.
റീട്ടെയിൽ, ബാങ്കിങ്, അപ്പാരൽ, ബ്യൂട്ടി ആൻഡ് വെൽനെസ്, ഫുഡ് പ്രോസസിംഗ്, ഹെൽത്ത് കെയർ, ഡാറ്റ എൻട്രി തുടങ്ങിയ മേഖലകളിൽ ആണ് പരിശീലനം നൽകുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം 9000 വനിതകൾക്ക് ആണ് പരിശീലനം നൽകുന്നത്.
അക്ഷയ സെന്ററുകൾ വഴിയും ഓണ്ലൈൻ വഴി കമ്പ്യൂട്ടർ മുഖേനയും അപേക്ഷ അയക്കാം, അപേക്ഷ പൂർണ്ണമായും സൗജന്യം ആയിരിക്കും.
ഉപകാരപ്രദമായി എങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…