പ്രധാനമന്ത്രി ഉജ്വൽ യോജന; മൂന്ന് മാസം സൗജന്യ ഗ്യാസ് സിലിണ്ടർ ലഭിക്കാനായി അറിയേണ്ടത്..!!

223

ലോകം കോവിഡ് ഭീഷണിയിൽ നിൽക്കുമ്പോൾ രാജ്യം ലോക്ക് ഡൌൺ വീണ്ടും നേടിയിരിക്കുകയാണ്. അതിനു വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒട്ടേറെ പരിപാടികൾ ആണ് നടത്തുന്നത്. കേന്ദ്ര സർക്കാർ 1.7 ലക്ഷം രൂപയുടെ പദ്ധതികൾ ആണ് ഇതിനു വേണ്ടി നടപ്പിൽ ആക്കി വരുന്നത്. വനിതകൾക്കായുള്ള ജൻധൻ അക്കൗണ്ട് വഴി 500 രൂപ ഇതിനോടകം പലർക്കും ലഭിച്ചു കഴിഞ്ഞു.

അത് പോലെ തന്നെ കിസാൻ സമ്മാൻനിധി പ്രകാരം കർഷകരിൽ പലർക്കും 2000 രൂപയും അകൗണ്ടുകളിൽ എത്തി തുടങ്ങി. അക്കൗണ്ടിൽ കൂടി ക്ഷേമ പദ്ധതികൾ നടപ്പിൽ ആക്കുന്നതിനൊപ്പം ഗ്യാസ് സിലണ്ടർ കൂടി സർക്കാർ മൂന്നു മാസം കൂടി സൗജന്യം ആയി നൽകുകയാണ്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിക്ക് കീഴിൽ ആണ് ഇത് നൽകപ്പെടുന്നത്. അതിനാൽ തന്നെ ഈ പദ്ധതിയുടെ കീഴിൽ വരുന്ന ഗുണ ഭോക്താക്കൾക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുക.

ഏകദേശം 8 കോടിയോളം അംഗങ്ങളാണ് 2016 ഇത് രൂപീകരിച്ച ഈ പദ്ധതിക്ക് കീഴിൽ ഉള്ളത്. പുക രഹിതമായ അടുപ്പുകൾ രാജ്യത്തു ഉണ്ടാക്കുക എന്നതായിരുന്നു ഈ പദ്ധതി. ഈ പദ്ധതിക്ക് വേണ്ടി ജൻധൻ അക്കൗണ്ടുകൾ എടുത്തവർക്ക് 500 രൂപ അക്കൗണ്ടിൽ ലഭിക്കുന്നതിനോടൊപ്പം ഗ്യാസ് സിലിണ്ടർ വാങ്ങാനുള്ള തുക അക്കൗണ്ടിൽ ലഭിക്കുന്നതാണ്.

അക്കൗണ്ടിൽ നിന്നും പണം സ്വീകരിച്ചു ഗ്യാസ് സിലിണ്ടർ വാങ്ങാവുന്നതാണ്. ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത് മറ്റു ഗ്യാസ് കണക്ഷനുകൾ ഇല്ലാത്തവർക്കും ബിപിഎൽ റേഷൻ കാർഡ് ഉള്ളവർക്കും ആണ്. അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ ആണ് വേണ്ടത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

You might also like