എന്താണ് ജൻധൻ അക്കൗണ്ട്; നിങ്ങളുടെ എല്ലാ സംശയത്തിനും ഉള്ള ഉത്തരങ്ങൾ ഇതാ; ആനുകൂല്യങ്ങൾ ഇങ്ങനെ..!!

192

പ്രധാനമന്ത്രി പൊതുജനങ്ങൾക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു വെച്ചിട്ടുണ്ട്. അതുപോലെ നമുക്ക് ബാങ്കിലേക്ക് പണം ലഭിക്കുന്ന ഒട്ടേറെ പദ്ധതികൾ ഉണ്ടെങ്കിൽ കൂടിയും പലർക്കും അതിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നുള്ളതാണ് വസ്തുത. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പാക്കിൽ കൂടി വനിതകൾക്ക് മൂന്നു മാസം 500 രൂപ വീതം അക്കൗണ്ടിൽ എത്തുന്നു എന്നുള്ളത് ഇപ്പോൾ പലർക്കും അറിയാമായിരിക്കും.

ഇത് ജൻധൻ അക്കൗണ്ട് വഴിയാണ് എത്തിയത് എന്ന് പലർക്കും അറിയാം കഴിയും എങ്കിൽ കൂടിയും ഇതിൽ നല്ല വശങ്ങൾക്ക് ഒപ്പം തന്നെ കുറച്ചേറെ പരിമിതികളും ഉണ്ട്. ഇത് മനസിലാക്കി ഇല്ല എങ്കിൽ പണി കിട്ടാനും സാധ്യത കൂടുതൽ ആണ്. പത്തു വയസ്സിനു മുകളിൽ ആർക്കുവേണമെങ്കിലും എടുക്കാവുന്ന ഈ അക്കൗണ്ടിന് ഡെബിറ്റ് കാർഡ് ഓവർഡ്രാഫ്റ്റ് ഫെസിലിറ്റി ഇൻഷുറൻസ് കവറേജ് എന്നിവയൊക്കെ ഉണ്ടെന്ന് നമുക്കറിയാം എന്നാൽ ഇതിൽ ഓരോന്നിനും അതിൻറെതായ നിബന്ധനകളും പരിമിതികളുമുണ്ട്.

ഉദാഹരണത്തിന് ഒരു മാസം നിങ്ങൾക്ക് എക്കൗണ്ട് വഴി 4 ഇടപാടുകൾ മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ അതിൽ കൂടുതൽ നടത്തി കഴിഞ്ഞാൽ സർവീസ് ചാർജ് ഈടാക്കുന്നു. അത്പോലെ ഓവർ ഡ്രാഫ്റ്റ് ഇൻഷുറൻസ് കവറേജ് എല്ലാം ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ലഭിക്കുകയുള്ളൂ അതിലും മുൻഗണന സ്ത്രീകൾക്ക് ആയിരിക്കും.

നല്ല വശങ്ങൾക്ക് ഒപ്പം തന്നെ മോശം വശങ്ങളും ഒപ്പം ഉള്ള ജൻധൻ അക്കൗണ്ട് എടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ ഈ വീഡിയോ വിശദമായി കാണുന്നത് നന്നായിരിക്കും.

https://youtu.be/3rsfjsyd7dU

You might also like