ലോക്ക് ഡൌൺ ആയത് കൊണ്ട് ഇലെക്ട്രിസിറ്റി ബോർഡും നൽകുന്നു പൊതു ജനങ്ങൾക്ക് ഇളവുകൾ..!!

102

ലോക്ക് ഡൌൺ കാലാവധി വീണ്ടും നീട്ടിയ സാഹചര്യത്തിൽ തൊഴിൽ അവസരങ്ങൾ ഇല്ലാതെ എല്ലാവരും വീട്ടിൽ തന്നെയാണ്. റേഷൻ അടക്കം ഉള്ളത് സർക്കാർ നൽകുമ്പോൾ പൊതു ജനങ്ങൾക്ക് കെ എസ് ഇ ബിയും പൊതു ജനങ്ങൾക്ക് ഇളവുകൾ നൽകുന്നുണ്ട്. കെഎസ്ഇബി നൽകിയ ഇളവ് ഇങ്ങനെ ആണു.

കഴിഞ്ഞ ആറു മാസത്തെ ബില്ലിന്റെ ശരാശരി മാത്രം നൽകിയാൽ മതി. ഇതിനെ കുറിച്ച് വിശദമായി പറയുക ആണെങ്കിൽ കഴിഞ്ഞ 6 മാസത്തിൽ രണ്ടു മാസങ്ങൾ കൂടുമ്പോൾ ഒരു ബില്ല് എന്ന നിലയിൽ 3 ബില്ലുകൾ ആയിരിക്കും വന്നിരിക്കുക. അപ്പോൾ ഈ മൂന്നു ബില്ലുകളുടെ തുകയും കൂട്ടി അതിനെ മൂന്നു കൊണ്ട് ഹരണം ചെയ്തു കിട്ടുന്ന എമൗണ്ട് ആയിരിക്കും ഈ മാസം നമുക്ക് അടക്കേണ്ടി വരുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നത് സ്വന്തം ഗൃഹത്തിലെ ആവശ്യത്തിനായി കറൻറ് എടുത്തവർക്കു മാത്രമായിരിക്കും.

പക്ഷെ ഈ ബില്ല് കെ.എസ്.സി.ബി ഉദ്യോഗസ്ഥർ നമ്മുടെ വീടുകളിൽ കൊണ്ട് തരികയില്ല മറിച്ചു കെ.എസ്.സി.ബിയിൽ നമ്മൾ ഏതു മൊബൈൽ നമ്പർ ആണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അതിലേക്ക് മെസ്സേജ് ആയി ബില്ല് വരികയേ ഉള്ളൂ.

ഇനി താങ്കൾക്ക് അങ്ങനെ ഒരു മെസ്സേജ് വന്നിട്ടില്ല എങ്കിൽ കെ.എസ്.സി.ബി ഓഫീസിൽ പോകാതെ ഫോൺ വിളിച്ച് അന്വേഷിക്കാവുന്നതാണ് ഒപ്പം പുറത്തിറങ്ങി സമ്പർക്കങ്ങൾ ഒഴിവാക്കാനും എളുപ്പം പേയ്മെന്റ് നടത്തുവാനും എല്ലാവരും ചെയ്യുന്നത് പോലെ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാം.

You might also like