സീസൺ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ഇനി റെയിൽവേ ആപ്പ് ലഭിക്കും; പരിഷ്‌കാരങ്ങൾ ഇങ്ങനെ..!!
ട്രെയിനിൽ കേറാൻ കൃത്യ സമയത്തു എത്തിയാൽ പോരാ, നേരത്തെ എത്തി ടിക്കെറ്റ് എടുത്താൽ മാത്രമേ ട്രയിൻ യാത്ര നടക്കൂ, എന്നാൽ റെയിൽവേയും പുരോഗമന രീതികൾക്ക് ഊന്നൽ കൊടുക്കുകയാണ്.
സ്റ്റേഷനിൽ വരി നിന്ന് ടിക്കെറ്റ് എടുക്കുന്ന സമ്പ്രദായത്തിന് അറുതി വരുത്താൻ ഉള്ള ശ്രമത്തിൽ ആണ് റെയിൽവേ, റെയിൽവേ ഡിജിറ്റൽ ആകുന്നതിൻറെ ഭാഗമായി ഉണ്ടാക്കിയ മൊബൈൽ ആപ്പിക്കേഷൻ 2018 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നതാണ് എങ്കിൽ കൂടിയും യാത്രക്കാര്ക്ക് അത്ര എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
റെയിൽവേ യാത്രക്കാരുടെ മുഴുവൻ എന്നതിൽ ഒരു ശതമാനം ആളുകൾ പോലും ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ ആപ്ലിക്കേഷൻ പരിഷ്കരിക്കാൻ റെയിൽവേ തീരുമാനിച്ചത്.
UTS APP ഡൗണ്ലോഡ് ചെയ്താണ് ടിക്കെറ്റ് എടുക്കേണ്ടത്, ആപ്പിക്കേഷൻ മൊബൈൽ നമ്പർ ഉപയോഗിച്ച് രെജിസ്റ്റർ ചെയ്യാം, സാധാരണ യാത്ര ടിക്കറ്റുകൾക്ക് പുറമെ സീസൺ ടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ഇനി ആപ്പ് വഴി എടുക്കാം, റെയിൽവേ സ്റ്റേഷന് തൊട്ട് അടുത്ത് വെച്ചു ടിക്കെറ്റ് എടുക്കാം, എന്നാൽ റെയിൽവേ സ്റ്റേഷന് അകത്തോ, ട്രെയിനിന് ഉള്ളിൽ വെച്ചോ ടിക്കെറ്റ് എടുക്കാൻ കഴിയില്ല.
ക്രെഡിറ്റ് ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, റെയിൽ വാലറ്റ് എന്നിവ വഴി എല്ലാം ടിക്കറ്റിന്റെ തുക നൽകാൻ കഴിയും.
പഴയ ആപ്പിക്കേഷന്റെ ഏറ്റവും വലിയ അപാകത ടിക്കെറ്റ് ഓണ്ലൈൻ വഴി എടുത്താലും അതിന്റെ പ്രിന്റ് റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കണമായിരുന്നു, എന്നാൽ ഇപ്പോൾ ഈ സംവിധാനം പരിഷ്കരിച്ച് ടിക്കറ്റ് മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും കാണിച്ചാൽ മതി.