മലയാളിയും നടിയുമായ അമല പോൾ, തമിഴിലെ പ്രശസ്ത സംവിധായകൻ ആയ എ എൽ വിജയിയുമായി 2011ൽ അദ്ദേഹം സംവിധാനം ചെയ്ത ദൈവ തിരുമകൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് പ്രണയത്തിൽ ആയത്. തുടർന്ന് ഇരുവരും വിവാഹത്തിൽ ആകുകയും തുടർന്ന് വിവാഹ മോചിതയാകുകയും ആയിരുന്നു.
എന്നാൽ, എ എൽ വിജയ് തന്റെ ജീവിതത്തിൽ വീണ്ടും വിവാഹത്തിന് ഒരുങ്ങുകയാണ്, ഈ വിവാഹത്തിന് ആസംശകൾ നൽകിയാണ് അമല പോൾ ഇപ്പോൾ എത്തിയിരിക്കുകയാണ്.
അമല പോളിന്റെ വാക്കുകൾ ഇങ്ങനെ,
വിജയ് ഒരു നല്ല മനസ്സിന് ഉടമയാണ് എന്നും ഫന്റാസ്റ്റിക് പേഴ്സൻ ആണ് എന്നും പൂർണ്ണ മനസോടെ അദ്ദേഹത്തിന് വിവാഹ ആശംസകൾ നേരുന്നു എന്നും ദമ്പതികൾക്ക് ഒട്ടേറെ കുട്ടികൾ ഉണ്ടാകട്ടെ എന്നും അമല പോൾ പറയുന്നു.
വിജയിയെ പോലെ ഒരാളുമായി വിവാഹ മോചനം നേടിയാൽ പിന്നെ സിനിമയിൽ നായിക ആകാൻ ഉള്ള അവസരങ്ങൾ കുറയും എന്നും ഇനിയുള്ള കാലം നായിക സുഹൃത്ത്, അല്ലെങ്കിൽ സീരിയലിൽ കഥാപാത്രങ്ങൾ എന്നിവയെ കഴിയൂ എന്നു ഭയപ്പെട്ടിരുന്നു എന്നും എന്നാൽ ഇപ്പോൾ ആണ് മറ്റൊരു കാര്യം കൂടി താൻ മനസിലാക്കിയത് എന്നും കഴിവുള്ളവരെ തടുക്കാൻ ആർക്കും കഴിയില്ല എന്നും അമല പോൾ കൂട്ടിച്ചേർത്തു.
2011ൽ പ്രണയത്തിൽ ആയ ഇരുവരും വിവാഹം കഴിച്ചത് 2014 ജൂൺ 12ന് ആയിരുന്നു, തുടർന്ന് വെറും മൂന്ന് വർഷം നീണ്ടു നിന്ന വിവാഹ ജീവിതം 2017 ഫെബ്രുവരിയിൽ വേർപിരിയുകയായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…