ഉപ്പും മുകളും എന്ന പരമ്പരയിൽ കൂടി പ്രശസ്തി നേടിയ നടിയാണ് ജൂഹി. ആരാധകരുടെ നിറസന്നിദ്യമായി മാറിയ നടി, പരമ്പരയിലെ ലച്ചു എന്ന പേരിൽ ആണ് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്നത്.
മികച്ച നർത്തകി കൂടിയായ ജൂഹി എട്ടു വർഷങ്ങൾക്ക് ശേഷം നൃത്ത വേദിയിൽ തിരിച്ച് എത്തിയത് ഏറെ വാർത്തയായിരുന്നു, എന്നും വാർത്തകളിൽ ഇടം നേടുന്ന ജൂഹി, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ചർച്ച ആകുന്നത്.
നിരവധി യുവാക്കൾ ജൂഹിയെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്, ജൂഹി കഴിഞ്ഞ ദിവസം സുഹൃത്തിന് ഒപ്പമുള്ള ചിത്രമാണ് ലൗ ചിഹ്നം അടക്കം ഇട്ട് പോസ്റ്റ് ചെയ്തത്.
എന്നാൽ, ആരാണ് ഈ ചുള്ളൻ എന്നു തന്നെയായിരുന്നു ലച്ചുവിന്റെ പോസ്റ്റിന് അടിയിൽ ഉള്ള സംശയം ഏറെയും, നടിക്ക് ഒപ്പം ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള രോഹിത് എന്ന ഡോക്ടറിന്റെ ചിത്രമായിരുന്നു അത്.
ഭാവി വരൻ ആണോ എന്നുപോലുമുള്ള തരത്തിൽ ഉള്ള ചർച്ചകൾ ആണ് പിന്നീട് അരങ്ങേറിയത്, എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ എത്തിയതോടെയാണ് ഒരു വിഭാഗം ആരാധകരുടെ ശ്വാസം നേരെ ആയത്.
പാതി മലയാളിയാണ് ഉപ്പും മുളകും സീരിയലിൽ കൂടി പ്രശസ്തി നേടിയ ജൂഹി റസൂഹി, ഉപ്പും മുകളും പരമ്പര അവസാനിക്കുന്നതോടെ അഭിനയം നിർത്തും എന്നാണ് പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…