മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള ആന്ധ്രാ സ്വദേശിനിയായ താരം ആണ് ലക്ഷ്മി ശർമ്മ (lakshmi sharma). മമ്മൂട്ടിയുടെ നായികയായി പളുങ്ക് എന്ന ചിത്രത്തിൽ എത്തിയതോടെ മലയാളി പ്രേക്ഷകർക്കും സുപരിചിതമായ മുഖം ആയി മാറുകയായിരുന്നു.
ആയുർരേഖ പാസഞ്ചർ അടക്കം നിരവധി മലയാള ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ സജീവം അല്ലെങ്കിൽ കൂടിയും തനിക്ക് ജീവിതത്തിൽ ഒരു പങ്കാളിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് താരം പറയുന്നു.
എന്നാൽ നിരവധി ഭാഷകളിൽ അഭിനയിച്ചു എങ്കിൽ കൂടിയും മലയാളത്തിൽ ഒരു നടനെയോ സംവിധായകനെയോ നിർമാതാവിനെയോ വരൻ ആയി കിട്ടാൻ ആണ് താരം ആഗ്രഹിക്കുന്നത് എന്നാണ് ലക്ഷ്മി ശർമ്മ പറയുന്നത്. മലയാളത്തിൽ നിരവധി വേഷങ്ങളിൽ അഭിനയിച്ചപ്പോൾ ഒരു പ്രണയം ഉണ്ടാകാതെ പോയത് അബദ്ധം ആയി എന്നും താരം പറയുന്നു.
ഇന്ന് ലക്ഷ്മി ശർമ്മ മലയാളത്തിലെ നായിക നിരയിൽ നിന്നും എല്ലാം പുറത്തായി എങ്കിൽ കൂടിയും ഇനിയും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയിക്കും എന്നും താരം പറയുന്നു. സിനിമയിൽ നിന്നും എല്ലാം വിട്ടുമാറി വിജയവാഡയിലെ വീട്ടിൽ മാതാപിതാക്കൾക്ക് ഒപ്പം ആണ് എങ്കിൽ കൂടിയും ജീവിതത്തിൽ ഒരു കൂട്ടിനായി ഉള്ള കാത്തിരിപ്പിൽ ആണ് താരം. നേരത്തെ സിനിമ താരം ആയത് കൊണ്ട് ആണ് തന്റെ വിവാഹങ്ങൾ മടങ്ങി പോകുന്നത് എന്ന് താരം പരസ്യ വെളിപ്പെടുത്തൽ നടത്തിയിരുന്നു.
2009ൽ വിവാഹം നിശ്ചയം നടക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുന്നേ വരൻ വിവാഹത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. പ്രണയ വിവാഹത്തോട് അന്ന് താല്പര്യം ഇല്ല എന്ന് പറഞ്ഞ താരം സിനിമ താരം ആയത് കൊണ്ടാണ് തനിക്ക് നല്ല ആലോചനകൾ വരാത്തത് എന്നും പറഞ്ഞിരുന്നു. പ്രായം ഏറിയപ്പോൾ ഇപ്പോൾ താരത്തിന് വിവാഹം നടക്കുമോ എന്നുള്ള ആശങ്കയും ഉണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…