മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് വ്യാജ വാർത്ത നൽകിയ ആൾക്കെതിരെ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. മോഹൻലാൽ അഭിനയിച്ച ചിത്രത്തിന്റെ ഫോട്ടോ വെച്ചാണ് സമീർ എന്ന ആൾ ഫേസ്ബുക്കിലും അതുപോലെ വാട്സ്ആപ്പിലും മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്നുള്ള പ്രചാരണം നടത്തിയത്.
മോഹൻലാൽ ആരാധകർക്ക് ഇടയിൽ സംഭവത്തെ കുറിച്ച് വമ്പൻ പ്രതിഷേധം ആണ് ഉയർന്നത്. കൊറോണയുമായി ബന്ധപെട്ടു വ്യാജ വാർത്തകൾ നൽകുന്നവർക്ക് എതിരെ കടുത്ത നിയമ നടപടികൾ ഉണ്ടാവും എന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയവും ആയി സംബന്ധിച്ച് പരാതി നൽകി എന്നാണ് മോഹൻലാലിനോട് അടുത്ത വൃത്തങ്ങൾ സൂചിക്കുന്നത്.
അതെ സമയം ഇയാൾക്ക് എതിരെ കർശന നടപടി ഉണ്ടാകണം എന്ന ആവശ്യവുമായി ഓൾ കേരളം മോഹൻലാൽ ഫാൻസ് ജനറൽ സെക്രട്ടറി വിമൽ കുമാർ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി അറിയിച്ചു. വിമൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
ഇയാളുടെ പേര് സമീർ. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത് ഇയാൾ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…