മായ മൗഷ്മി (maya maushmi) എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് ദൂരദർശനിലെ ശ്രദ്ധേയമായ പരമ്പരയായ പകിട പകിട പമ്പരത്തിൽ കൂടിയായിരുന്നു. ആദ്യ കാലങ്ങളിൽ സീരിയലുകളിൽ സജീവം ആയിരുന്ന താരം പിന്നീട നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
45 ഓളം സീരിയലുകളിൽ ആയിരുന്നു താരം പ്രധാന വേഷത്തിൽ എത്തിയത്. സീരിയലുകളിൽ മിന്നും താരം ആയി നിന്നപ്പോഴും താരം പെട്ടന്ന് അഭിനയ ലോകത്തു നിന്നും അപ്രത്യക്ഷയാകുകയായിരുന്നു. രണ്ട് വിവാഹങ്ങൾ ചെയ്തു എങ്കിലും അതെല്ലാം പരാജയം ആയിരുന്നു. തുടർന്ന് ഇപ്പോൾ മാർക്കറ്റിങ് ഹെഡ് ആയ വിപിനെയാണ് മായാ വിവാഹം ചെയ്യുന്നത്.
ഇത്രയും കാലമായി അഭിനയ ലോകത്തു നിന്നും വിട്ടു നിൽക്കാൻ ഉള്ള കാരണം എന്തായിരുന്നു എന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ,
“ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു ഞാന്‍. ലീവ് എന്ന് പറഞ്ഞാല്‍ എനിക്ക് ഒരു മകള്‍ കൂടി ജനിച്ചു നിഖിതാഷ. അവള്‍ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാന്‍. ഇപ്പോള്‍ അവള്‍ക്ക് അഞ്ച് വയസ്സായി. മോള്‍ സ്‌കൂളില്‍ പോയി തുടങ്ങി. ഇനിയിപ്പോള്‍ ഞാന്‍ അഭിനയത്തിലേക്ക് വരാന്‍ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍ അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ” മായ പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…