ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകുകയും മുടി മുറിക്കുകയും ചെയ്തു വിവാദങ്ങൾ ഉണ്ടാക്കി പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ വിലക്ക് വാങ്ങിയ ഷെയ്ൻ നിഗത്തിന്റെ വിഷയത്തിൽ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ ഇടപെട്ടതോടെ വിഷയത്തിൽ മഞ്ഞുരുകിയ നിലയിൽ ആണ്. ആദ്യം ഉണ്ടായ വാക്പോരുകൾ അടക്കം എല്ലാം ഇപ്പോൾ കെട്ടടങ്ങിയിരിക്കുകയാണ്.
ഷെയ്‌നെ വിലക്കിയ സംഭവത്തിൽ മോഹൻലാൽ നേരത്തെ തന്നെ അനിഷ്ടം പ്രകടിപ്പിച്ചു എന്ന് അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. വിലക്ക് എന്നത് പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തിലേ കൈക്കൊണ്ടത്. ഇതിനു യുവനിരയിലെ നടന്മാര്‍ രഹസ്യപിന്തുണ നല്‍കിയതോടെ ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായി. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
മറ്റന്നാൾ വിഷയവുമായി ബന്ധപ്പെട്ട് ഷെയ്ൻ നിഗവുമായി അമ്മ സംഘടന ചർച്ച നടത്തും. തുടർന്ന് അമ്മയുടെ ഭാരവാഹികൾ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തും. ഇതോടെ ഷെയ്ൻ മൂന്ന് ചിത്രങ്ങളുമായി സഹകരിക്കുന്ന നിലപാട് ഉണ്ടാകും എന്നാണ് കരുതുന്നത്. ഷെയ്‌ന്റെ അമ്മയാണ് മോഹൻലാലുമായി ഫോണിൽ സംസാരിക്കുകയും തുടർന്ന് 6 പേജോളം ഉള്ള പരാതി നൽകുകയും ചെയ്തത്.
ബിഗ് ബ്രദർ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹൻലാൽ പൊള്ളാച്ചിയിൽ ആയിരുന്നു. ചിത്രം ഷൂട്ടിംഗ് പൂർത്തിയായതോടെ മോഹൻലാൽ കൊച്ചിയിൽ എത്തുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യും എന്നാണ് അറിയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…