ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാര്ഥികളിൽ ഒരാൾ ആണ് ദയ അശ്വതി. ബിഗ് ബോസ് വീട്ടിൽ കുറച്ചു മത്സരാർത്ഥികൾ കണ്ണിൽ അസുഖം മൂലം താൽകാലികമായി പുറത്തായപ്പോൾ ആണ് വൈൽഡ് കാർഡ് എൻട്രി വഴി ദയ അച്ചു ബിഗ് ബോസ് സീസൺ 2 ൽ എത്തുന്നത്.
ഡോക്ടർ രജിത് കുമാറിനോട് ആദ്യ സമയങ്ങളിൽ കാണിച്ച ഇഷ്ടവും തുടർന്ന് ഉണ്ടായ വഴക്കും ഒക്കെയായാണ് ദയയെ കൂടുതൽ പ്രേക്ഷക മനസ്സുകളിലേക്ക് എത്തിച്ചത്. ഫേസ്ബുക്കിൽ ലൈവിൽ കൂടി ശ്രദ്ധ നേടിയ ദയ ബിഗ് ബോസ് അവസാനിച്ചതോടെ നടത്തിയ ചില ലൈവ് ചാറ്റുകൾ ഇപ്പോൾ വിവാദത്തിൽ ആക്കിയിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയും നേരത്തെ പരിചയം ഉള്ള സുഹൃത്തും ആയ പ്രദീപ് തന്നോട് ചെയ്ത ചില കാര്യങ്ങൾ ആണ് ദയ ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു വർഷം ഞങ്ങൾ തമ്മിൽ പരിചയം ഉണ്ടായിരുന്നു എന്നും പിന്നീട് ജോലി തരാം എന്ന് പറഞ്ഞു കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി അറിയില്ല എന്ന് പറഞ്ഞു തന്നെ അപമാനിച്ചു എന്നും ദയ പറയുന്നു.
പ്രതീപ് തന്റെ കാമുകൻ ആണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് താൻ ചലഞ്ച് ചെയ്യുന്നു എന്നും തങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്നും എന്നാൽ ഇഷ്ടം എന്നതിന് ഒരു അർഥം മാത്രമാണോ ഉള്ളൂ എന്നും കാമുകിക്ക് കാമുകനോട് തോന്നുന്നത് മാത്രം ആണോ ഇഷ്ടം. അച്ഛനോടും അമ്മയോടും തോന്നുന്നത് ഇഷ്ടം അല്ലെ.. ഒരു ആങ്ങള പെങ്ങളോട് തോന്നുന്നത് ഇഷ്ടം ആണ്.
വീഡിയോ കാണാം
ഞാൻ പറഞ്ഞത് എനിക്ക് 25 ആം വയസിൽ എനിക്ക് പ്രതാപേട്ടനെ പരിചയം ഉണ്ട് എന്നാണ്. അതിനെ വളച്ചൊടിച്ചത് ചാനലുകൾ ആണ്. ഒരു വർഷത്തോളം ഞങ്ങൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…