എന്നും വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ ഉള്ള താരം ആണ് ശ്രീ റെഡ്ഢി. എന്നാൽ താരത്തിന്റെ തുറന്നു പറച്ചിലുകൾ പലപ്പോഴും സിനിമ മേഖലയിൽ വലിയ ചർച്ചക്ക് വഴി തെളിച്ചിട്ടും ഉണ്ട്. തെലുങ്ക് ചലച്ചിത്രരംഗത്തെ ലിംഗവിവേചനത്തിനും ശരീര ചൂഷണത്തിനുമെതിരെ പ്രതിഷേധിച്ചതിലൂടെ പ്രശസ്തയായി.
സംവിധായകരും നിർമ്മാതാക്കളും തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് 2018 ഏപ്രിലിൽ ഹൈദ്രാബാദിലെ തെലുഗു ഫിലി ചേമ്പർ ഓഫ് കൊമേഴ്സിനു മുമ്പിൽ ശ്രീ റെഡ്ഡി അർദ്ധ നഗ്നയായി പ്രത്യക്ഷപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ടെലിവിഷൻ അവതാരകയായി പ്രവർത്തിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത്. അരവിന്ദ് 2, നേനു നന്ന അബഡ്ഡം സിന്ദഗി എന്നീ തെലുങ്ക് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
ചലച്ചിത്രങ്ങളിൽ അഭിനയിക്കുവാൻ അവസരം ലഭിക്കണമെങ്കിൽ സ്ത്രീകൾ ശരീര സുഖം നൽകാൻ തയ്യാറാകണമെന്നാവശ്യപ്പെടുന്ന ‘കാസ്റ്റിങ് കൗച്ച്’ സമ്പ്രദായം തെലുങ്ക് ചലച്ചിത്രരംഗത്തുമുണ്ടെന്നാണ് ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. പല പ്രമുഖ സംവിധായകരിൽ നിന്നും നിർമ്മാതാക്കളിൽ നിന്നും തനിക്കു ഇത്തരത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവർ പറഞ്ഞിട്ടുണ്ട്.
എന്നാൽ 27 വയസ്സുള്ള താരത്തിന് നിരവധി അവസരങ്ങൾ ആണ് ആദ്യ കാലഘട്ടത്തിൽ ലഭിച്ചിരുന്നത്. എന്നാൽ അവസരങ്ങൾ കുറയുന്നതിനെ കുറിച്ച് താരം പറഞ്ഞത് മുമ്പ് പലർക്കും വഴങ്ങി. എന്നാൽ ഇപ്പോൾ അതിനു തയ്യാറല്ല. അതുകൊണ്ടു അവസരങ്ങൾ കരയുന്നു എന്നാണ്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…