ഉൾക്കാഴ്ച എന്ന ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാമിൽ അവതാരകയായി എത്തുകയും തുടർന്ന് 2007ൽ ഷാജി കൈലാസ് സംവിധാനം ചെയിത ടൈം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്ത് എത്തിയ നടിയാണ് മാല പാർവതി.
തുടർന്ന് 100 ഓളം സിനിമകളിൽ അമ്മ, സഹനടിയുമായി വേഷങ്ങളിൽ എത്തിയ നടിയാണ് മാല പാർവതി, ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആണ് മാല പാർവതി എത്തിയിരിക്കുകയാണ്.
മലയാള സിനിമയിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങി നിൽക്കുന്ന താരം മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോൾ ആകാംഷ നൽകിയിരുന്നു. ഇത്തരത്തിൽ ആയിരുന്നു ആ പോസ്റ്റുകൾ.
‘ഒരു സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ,? അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്.
എന്നാൽ എന്താണ് എന്ന് വ്യക്തമാക്കാതെ ഉള്ള ഈ പോസ്റ്റ് കണ്ട് ആരാധകർ അടക്കം നിരവധി ആളുകൾ ആണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി നടി പോസ്റ്റ് ചെയ്യുക ആയിരുന്നു.
എല്ലാവരുടെയും പിന്തുണക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.
എന്തായാലും കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് മാല ഇപ്പോൾ,
Happy sardar എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസറുടെ കാഷ്യർ ആണ് ആൾ. ചായ, ഭക്ഷണം, ടോയിലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാൻ കാരവൻ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? Sanjay Pal എന്ന ആൾക്കുള്ള മറുപടിയാണിത്. ബില്ല് ചുവടെ ചേർക്കുന്നു. ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തൽക്കാലം നിർത്തുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…