അമ്മ വിളിച്ച യോഗത്തിൽ ഷെയിൻ നിഗം എത്തിയില്ല; ചർച്ച ചെയ്യാതെ ഒന്നും ചെയ്യാൻ കഴിയില്ലായെന്ന് സംഘടനകൾ..!!

32

മലയാള സിനിമയിലെ നടി നടന്മാരുടെ സംഘടനയായ അമ്മ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ ഷെയിൻ നിഗം എത്തിയില്ല. ചിത്രീകരണം നടന്ന ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകുകയും ചിത്രത്തിന്റെ ഗെറ്റപ്പ് മാറ്റം വരുന്ന രീതിയിൽ മുടിയും താടിയും വടിച്ചു വിവാദം ഉണ്ടാക്കിയ ഷെയിൻ നിഗത്തെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അഭിനയത്തിൽ നിന്നും വിലക്കിയിരുന്നു.

ഈ വിഷയത്തിൽ ചർച്ചയിൽ കൂടി പരിഹാരം നേടാൻ ആണ് താര സംഘടനയായ അമ്മ നിലപാട് എടുത്തത്. തുടർന്ന് ഷെയിൻ നിഗം നിൽകിയ പരാതിയിൽ ചർച്ച ചെയ്യാൻ അമ്മ തീരുമാനിച്ചത്. എന്നാൽ രാജസ്ഥാനത്തിലെ അജ്‌മീറിലാണ് ഷെയ്ൻ ഇപ്പോഴുള്ളത്.

ഇനി ഷെയ്ൻ തിരികെ എത്തും വരെ യോഗം കൂടാൻ കഴിയാത്ത അവസ്ഥയിലാണ് അമ്മ. ബുധനാഴ്ചയോ വ്യാഴാച്ചയോ ചർച്ച നടത്താൻ ആയിരുന്നു അമ്മ സംഘടനാ തീരുമാനിച്ചിരുന്നത്.

You might also like