മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തി അയ്യാ എന്ന ചിത്രത്തിൽ ശരത് കുമാറിന്റെ നായികയായി തമിഴകത്തിൽ എത്തിയതോടെ നയൻസിന്റെ തലവര തെളിയുകയായിരുന്നു.
ഇന്ന് തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറിക്കഴിഞ്ഞപ്പോഴും ഗോസിപ്പുകളിൽ ഒന്നാം നിരയിൽ തന്നെ ഉണ്ടായിരുന്നു നയൻതാരയുടെ പേര്. ചിമ്പുവും പ്രഭുദേവയും ഒപ്പം ഉള്ള പ്രണയവും ഒഴിവാക്കലും എല്ലാം തമിഴകം ആഘോഷം ആക്കിയിരുന്നു. പ്രഭുദേവക്ക് വേണ്ടി നയൻസ് തന്റെ മതം വരെ മാറ്റി ഹിന്ദു മതം ആക്കിയിരിക്കുന്നു.
എന്നാൽ കോളിളക്കം സൃഷ്ടിച്ച സിനിമ ലോകം മുഴുവൻ പാട്ടായ ആ പ്രണയം അപ്രതീക്ഷിതമായി അവസാനിക്കുകയായിരുന്നു. കാരണം ഇപ്പോൾ നയൻതാര തന്നെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. വിഘ്നേഷ് ശിവനുമായി ഉള്ള താരത്തിന്റെ പുതിയ പ്രണയം വിവാദങ്ങൾ ഇല്ലാതെ പോകുമ്പോൾ വിവാഹം എന്നുള്ള ആകാംഷയുണ്ട് ആരാധകർക്കും.
വിവാഹിതനായ പ്രഭുദേവയും അതൊന്നും വക വെക്കാതെ ആയിരുന്നു നയൻസിന്റെ പ്രണയം. ഡയാന എന്ന തന്റെ പേര് മാറ്റി താരം ഹിന്ദു മതം സ്വീകരിക്കുന്നതിനൊപ്പം നയൻതാര എന്നുള്ളത് ഔദ്യോഗിക പേരാക്കി മാറ്റുകയും ചെയ്തു. പ്രബബുദേവയുടെ പേര് നയൻതാര കൈകളിൽ പച്ച കുത്തുകയും ചെയ്തിരുന്നു. പ്രണയ തകർച്ചയെ കുറിച്ചും പ്രഭുദേവ പ്രണയത്തെ കുറിച്ചും പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത് ഇങ്ങനെ..
ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. അതുകൊണ്ടു തന്നെ എന്റെ മുന്നിൽ ഉള്ള വഴി അത് ഉപേക്ഷിക്കുക എന്നുള്ളത് ആയിരുന്നു. പ്രഭുദേവയും ആയി ഒന്നിച്ചു ജീവിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എങ്കിൽ കൂടിയും അദ്ദേഹത്തിൽ നിന്നും അകന്നപ്പോൾ ഞാൻ തകർന്നു. തളർന്നു.
മൂന്നര വർഷം കടുത്ത പ്രണയത്തിൽ ആയിരുന്നു. ബ്രേക്ക് അപ്പിൽ നിന്നും പുറത്തുവരാൻ കുറെ സമയം എടുത്തു. പ്രഭുദേവ ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുന്നേ തന്നെ നയൻസുമായി പ്രഭുദേവ ലിവിങ് ടുഗതർ തുടങ്ങിയിരുന്നു. അതിനെതിരെ ഭാര്യ സത്യാഗ്രഹം വരെ നടത്തിയിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…