മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള യുവതാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ കൂടിയായ ദുൽഖർ സൽമാൻ. മറ്റു താരപുത്രന്മാരിൽ നിന്നും ഏറെ വ്യത്യസ്തമായി സ്വപ്രയത്നം കൂടി വളരെ അധികം നടത്തി ആണ് അധികം മലയാള സിനിമയുടെ മുൻ നിര താരനിരയിലേക്ക് എത്തിയത്.
ഏത് വേഷവും തന്മയത്വത്തോടെ ചെയ്യുന്നതിൽ മുൻപന്തിയിൽ ആണ് താരം. ലോക്ക് ഡൌൺ ദിനങ്ങളിൽ എല്ലാവരെയും പോലെ താരവും വീട്ടിൽ തന്നെയാണുള്ളത്. ആരാധകർക്കും പ്രേക്ഷകർക്കും ബോധവൽക്കരണവുമായി എത്തുന്ന താരം ഇപ്പോൾ ഭാര്യക്കും ഉമ്മക്കും ഒപ്പം അടുക്കളയിൽ ആണ്.
താരം തന്നെ ആണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും. ഉസ്താദ് ഹോട്ടലിലെ ഫൈസി എന്ന ഷെഫിനെ ആരും മറക്കില്ല. ബിരിയാണി ഉണ്ടാക്കാൻ കേമൻ ആയ കേരീമിക്കയുടെ പേരക്കുട്ടിയുടെ വേഷത്തിൽ ആണ് താരം അതിൽ എത്തിയത്. ഇപ്പോഴിതാ സ്വകാര്യ ജീവിതത്തിൽ ഫൈസിയുടെ വേഷത്തിൽ എത്തിയിരിക്കുകയാണ് താരം.
ഉമ്മക്കും ഭാര്യക്കും ഒപ്പം പച്ചക്കറി അരിയുന്നതും ഇറച്ചി നുറുക്കുന്നതും ആയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. കൈയ്യിൽ വാച്ചൊക്കെ കെട്ടിയാണ് വേഗത്തിൽ സാധനങ്ങൾ അരിയുന്നത്. താരം പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തു എങ്കിൽ കൂടിയും വാച്ചും കെട്ടി കുക്കിങ്ങിന് എത്തിയത് നിരവധി ആളുകൾ ആണ് ട്രോള് ചെയ്യുന്നത്. പാചകം ചെയ്യുമ്പോൾ ഞങ്ങൾ ഒന്നും വാച്ച് കിട്ടാറില്ല എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…