തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിതിട്ടുള്ള നടിയാണ് അഞ്ജലി, 2006ൽ സിനിമ ലോകത്ത് എത്തിയത് എങ്കിൽ കൂടിയും 2010ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന ചിത്രത്തിൽ കൂടിയാണ് ശ്രദ്ധേയമായ വേഷം ചെയിതത്. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയിതിട്ടുള്ള അഞ്ജലിയുടെ അവസാന റിലീസിന് എത്തിയത് വിജയ് സേതുപതി നായകനായ സിന്ധുബാദ് ആയിരുന്നു.
തിരഞ്ഞെടുക്കുന്ന വേഷങ്ങൾ എല്ലാം തന്നെ മികച്ചതാക്കുന്ന തമിഴിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിൽ മുൻ നിരയിൽ തന്നെയാണ് വിജയ് സേതുപതിയുടെ സ്ഥാനം, സിന്ധുബാദ് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിജയിയോട് വളരെയധികം ദേഷ്യം തോന്നി എന്നാണ് അഞ്ജലി പറയുന്നത്.
” വിജയ് സേതുപതിയുടെ നായികയായി നേരത്തെ ഇരവി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്, ഇപ്പോൾ സിന്ധുബാദിലും നായിക ഞാൻ തന്നെ, അദ്ദേഹത്തിന് ഒപ്പം അഭിനയിക്കുമ്പോൾ നമ്മൾ കൂടുതൽ ശ്രദ്ധ നൽകണം, കാമറക്ക് മുന്നിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നു നമുക്ക് ഒരിക്കലും മുൻകൂട്ടി പറയാൻ കഴിയില്ല.
സിന്ധുബാദ് എന്ന ചിത്രത്തിൽ നാട്ടിൻ പുറത്ത് ഉള്ള ഒരു പെണ്കുട്ടിയുടെ വേഷം ആയിരുന്നു എനിക്ക്, മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ ആയിരിക്കുന്നു സംവിധായകന്റെ നിർദ്ദേശം, എനിക്ക് അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി കാരണം ഞാൻ ഇന്നുവരെയും അങ്ങനെ അഭിനയിച്ചട്ടില്ല.
എപ്പോഴെങ്കിലും എല്ലാവരുടെയും കണ്ണുകൾ വെട്ടിച്ച് കണ്ണുകൾ എഴുതി പൗഡർ ഇട്ട് വന്നാൽ അപ്പോൾ തന്നെ വിജയ് സേതുപതി സ്കാൻ ചെയിത് കണ്ടുപിടിക്കും എന്നിട്ട് മുഖം കഴുകിയിട്ട് അടുത്ത ഷോട്ട് എടുക്കാം എന്നു പറയും എന്നും അത് കേൾക്കുമ്പോൾ വല്ലാതെ ദേഷ്യം വരും എന്നും എന്നാൽ സിന്ധുബാദ് സ്ക്രീനിൽ കണ്ടപ്പോൾ മേക്കപ്പ് ഇല്ലാതെ ചെയിതപ്പോൾ ഉണ്ടായാൽ ഗുണം മനസിലായത് എന്നും അഞ്ജലി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…