നടൻ പ്രിത്വിരാജിന്റെ പുത്തൻ കാറിന്റെ റെജിസ്ട്രേഷൻ തടഞ്ഞു സർക്കാർ; കാരണമിത്..!!
നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരൻ 1.64 കോടി മുടക്കി വാങ്ങിയ പുതിയ കാറിന്റെ റെജിസ്ട്രേഷൻ കേരള സർക്കാർ തടഞ്ഞു. കാറിന്റെ വിലയിൽ 30 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് നടപടി.
റജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച ബില്ലിൽ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വാഹനത്തിന്റെ യഥാർഥ വില 1.64 കോടിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രജിസ്ട്രേഷന്‍ തടഞ്ഞത്.
എന്നാൽ യഥാർത്ഥ വിലയേക്കാൾ 30 ലക്ഷം രൂപ കുറച്ചാണ് പൃഥ്വിരാജ് കാർ കമ്പനി വാഹനം നൽകിയിരിക്കുന്നത്. സെലിബ്രറ്റി ഡിസ്‌കൗണ്ട് ഇനത്തിൽ ആണ് ഈ കുറവ് വന്നത്. എന്നാൽ ഡിസ്കൗണ്ട് നൽകിയാലും ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21% നികുതി അടയ്ക്കണമെന്നാണ് നിയമം.
അതായത് 9 ലക്ഷം രൂപയുടെ അടച്ചാൽ മാത്രമേ വാഹന റെജിസ്ട്രേഷൻ നടക്കുകയുള്ളൂ. എന്നാൽ നികുതി ഇളവ് ലഭിക്കാൻ ഡീലർ നടത്തിയ തിരുത്തൽ താരം അറിയാൻ വഴിയില്ല എന്നും മോട്ടോർ വകുപ്പ് പറയുന്നു.