കഴിഞ്ഞ ദിവസം ആയിരുന്നു പ്രിയ സംവിധായകൻ ലാൽ ജോസിന്റെ മകളുടെ വിവാഹം നടന്നത്. താരനിബിഢമായ ചടങ്ങിൽ നിരവധി സിനിമ പ്രവർത്തകർ പങ്കെടുത്തു. ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരി വിവാഹം ചെയ്തത് തിരുവനന്തപുരം സ്വദേശിയായ ജോഷ്വാ മാത്യുവിനെ ആയിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ചടങ്ങിൽ താരമായത് ദിലീപിന്റെ മകൾ മീനാക്ഷി ആയിരുന്നു.
മലയാള സിനിമയിലെ ഏറ്റവും വലിയ സൗഹൃദങ്ങളിൽ ഒന്നാണ് ദിലീപും ലാൽ ജോസും തമ്മിൽ ഉള്ളത്. ദിലീപിന്റെ പ്രിയ പത്നി കാവ്യ മാധവൻ ആദ്യമായി നായികയായി എത്തിയത് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ കൂടിയായിരുന്നു. കൂടാതെ ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ സമ്മാനിച്ചതും ലാൽ ജോസ് തന്നെ ആയിരുന്നു മീശ മാധവനും ചാന്തുപൊട്ടും എല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നതാണ്.
ലാൽ ജോസിന്റെ മകളുടെ പള്ളിയിൽ മിന്നു കെട്ട് ചടങ്ങിലും തുടർന്ന് റിസപിഷനും ദിലീപും മകൾ മീനാക്ഷിയും പങ്കെടുത്തു. മീനാക്ഷിയുടെ പുത്തൻ ഹെയർ സ്റ്റൈൽ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുടി ഒരു വശത്ത് മാത്രം പ്രത്യേക രീതിയിൽ പിന്നി കെട്ടിയിരിക്കുകയാണ് മീനാക്ഷി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…