മുടി മുറിക്കൽ ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകുക തുടങ്ങിയ പ്രശ്നങ്ങൾ മൂലം നിർമാതാക്കളുടെ സംഘടന നൽകിയ വിലക്കിൽ സന്ധി ചർച്ചയുമായി അമ്മ സംഘടന എത്തിയപ്പോൾ പ്രശ്നങ്ങൾ അയവ് വന്നിരുന്നു എങ്കിൽ കൂടിയും സംഭവം വീണ്ടും കൂടുതൽ സങ്കീർണ്ണതയിലേക്ക് എത്തുന്നു എന്നാണ് പുതിയ ഷെയിൻ നൽകിയ പ്രതികരണത്തിൽ നിന്നും പുറത്തു വരുന്നത്.
അമ്മ സംഘടനക്ക് വേണ്ടി സിദ്ദിഖും ഇടവേള ബാബും കഴിഞ്ഞ ദിവസം ഷെയിൻ നിഗവുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാൻ ഫെഫ്ക – അമ്മ സംഘടന ഇന്ന് കൂടിയപ്പോൾ ആണ് വിവാദങ്ങൾക്ക് ഇടയിൽ വീണ്ടും ഷെയിന്റെ പ്രതികരണം വിവാദം ആയിരിക്കുന്നത്. ഒത്തു തീർപ്പിനാണ് താൻ ചർച്ചക്ക് പോയത് എന്നും എന്നാൽ തന്റെ വാക്കുകൾ ആരും കേൾക്കുന്നില്ല.
റേഡിയോ പോലെയാണ് കാര്യങ്ങൾ. അവർ പറയുന്നത് നമ്മൾ കേട്ടോണ്ട് നിൽക്കണം. അത് പറ്റില്ല. അമ്മ എന്‍റെ സംഘടനയാണ്. അമ്മ എനിക്ക് വേണ്ടി സംസാരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിൽ മാത്രമാണ് എന്‍റെ ഏകപ്രതീക്ഷ. നിർമാതാക്കൾ ചെയ്യാനുള്ളതൊക്കെ ചെയ്യും. എന്നിട്ട് കൂടിപ്പോയാൽ വാർത്താസമ്മേളനത്തിൽ അവർ ഖേതം പ്രകടിപ്പിക്കും. അതുകൊണ്ട് എന്താ കാര്യം? ഇത്തവണ സെറ്റിൽപ്പോയപ്പോൾ നിർമാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്.
ആ പടത്തിന്‍റെ സംവിധായകനും ക്യാമറാമാനുമാണ്. എനിക്കും ഇതിന് തെളിവുകൾ ഉണ്ട്. അത് എവിടെ വേണമെങ്കിലും ഞാൻ പറഞ്ഞോളാം” എന്ന് ഷെയ്ൻ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…