എനിക്കൊരു പ്രണയം ഉണ്ട്. ആ മുഖമാണ് തന്റെ കരുത്ത് എന്നും വെളിപ്പെടുത്തി മലയാളികളുടെ പ്രിയ നടി അനുശ്രീ. ഫഹദ് ഫാസിലിന്റെ നായികയായി ഡൈമൻഡ് നെക്ലസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് അനുശ്രീ.
2012 ൽ എത്തിയ അനുശ്രീ 8 വർഷങ്ങൾക്ക് ഇപ്പുറം മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാൾ ആണ്. ആദ്യ ചിത്രത്തിന് ശേഷം വെടിവഴുപാട്, റെഡ് വൈൻ, പുള്ളി പുലികളും ആട്ടിൻ കുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. താരജാഡകൾ ഇല്ലാത്ത താരത്തിന് ഏറെ ആരാധകരും ഉണ്ട്.
മലയാളത്തിലെ ശാലീന സുന്ദരി നടിമാരുടെ കൂട്ടത്തിൽ ആണ് അനുശ്രീക്കും സ്ഥാനം. എന്നാൽ താരം ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും പ്രണയ ലേഖനങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്. എനിക്ക് ഒരു പ്രണയം ഉണ്ട്. എന്നാൽ അത് സിനിമയിൽ നിന്നും ഉള്ള ആൾ അല്ല. എന്നെ നന്നായി മനസിലാക്കുന്ന ഒരാൾ.
എന്റെ വിജയങ്ങളിൽ എന്റെ മാതാപിതാക്കൾക്കും എന്റെ ചേട്ടനും എന്റെ പ്രണയത്തിനും ആണ് സ്ഥാനം. ഒരുമിച്ചു ജീവിതത്തിലേക്ക് എന്ന് പോകാൻ കഴിയും എന്ന് പറയാൻ കഴിയില്ല എങ്കിൽ കൂടിയും ആ മുഖം ആണ് എന്റെ കരുത്ത്.
കുറച്ചു നല്ല കഥാപാത്രങ്ങൾ കൂടി ചെയ്തിട്ട് വേണം വിവാഹം എന്നാണ് ആഗ്രഹം. പഴയ പോലെ ഇപ്പോൾ തനിക്ക് പ്രണയ ലേഖനങ്ങൾ ലഭിക്കാറില്ല എന്നും എന്നാൽ തനിക് ഈ അടുത്ത കാലത്തു നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി പ്രണയ ലേഖനം തന്നു എന്നും ഞാൻ അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നും താരം പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…