ഇന്ത്യൻ സിനിമയുടെ മുഖമായ മമ്മൂട്ടി അവസാന റൗണ്ടിൽ പോലും എത്തിയില്ല, പേരമ്പിന് അവാർഡ് ലഭിക്കത്തതിന് കാരണമിത്; ജൂറി മെമ്പർ മേജർ രവി..!!
കഴിഞ്ഞ ദിവസമാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്, കീർത്തി സുരേഷ് മികച്ച നടി ആയപ്പോൾ, സാധാരണയിൽ നിന്നും വിഭിന്നമായി മലയാള സിനിമയുടെ നിറം മങ്ങി, എന്നാൽ ഫേസ് ഓഫ് ഇന്ത്യൻ സിനിമ എന്ന വ്യാഖ്യാനതോടെ എത്തിയ ചിത്രം ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ പേരമ്പ്, എന്നാൽ ആരാധകർ നേരത്തെ തന്നെ കരുതിയിരുന്നത് ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കും എന്ന് തന്നെയാണ്.
മലയാളത്തിന്റെ നടനും പ്രിയ സംവിധായകനുനായ മേജർ രവി, ദേശിയ ചലച്ചിത്ര അവാർഡിൽ ജൂറി അംഗം ആയി ഉണ്ടായിരുന്നു, അദ്ദേഹം മനോരമ ന്യൂസിന് നൽകിയ വിശദീകരണം ഇങ്ങനെയാണ്,
“മമ്മൂട്ടി പേരമ്പിൽ ഗംഭീര പ്രകടനമാണ് കാഴ്ച്ച വെച്ചത്. അത് തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ രണ്ടാം പകുതിയിൽ സിനിമാ ഏറെ വലിഞ്ഞു എന്ന നിരീക്ഷണമാണ് ജൂറി കണ്ടെത്തിയത്. അതാണ് മമ്മൂട്ടിയെ അവാർഡിൽ നിന്നും പിറകോട്ട് വലിച്ചത്. ഒരു പ്രത്യേക പരാമർശം കൊടുക്കാൻ ഞാനും വാദിച്ചില്ല. നൽകുകയാണെങ്കിൽ മികച്ച നടനുള്ള അവാർഡ്, അങ്ങനെ ആയിരിക്കണം. പക്ഷെ അവസാന റൌണ്ട് ആയപ്പോളെക്കും പേരൻബ് ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല”, മേജർ രവി പറഞ്ഞു