കഴിഞ്ഞ ദിവസമാണ് ദേശിയ അവാർഡുകൾ പ്രഖ്യാപിച്ചത്, കീർത്തി സുരേഷ് മികച്ച നടിയായി മലയാളികൾക്ക് ആശ്വാസമായി എങ്കിലും മമ്മൂട്ടി അഭിനയ മികവ് പുറത്തെടുത്ത പേരമ്പ് എന്ന ചിത്രത്തിന് അവാർഡ് കൊടുക്കാതെ ഇരിക്കുന്നത് രാഷ്ട്രീയ മുഖം ഉള്ളത് കൊണ്ട് ആയിരുന്നു എന്നാണ് സിനിമ പേരഡിസോ ക്ലബ്ബിൽ സുഗിൽ എന്ന യുവാവ് പങ്കുവെച്ച കുറിപ്പാണ് വൈറൽ ആകുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
കേരളം വീണ്ടും മറ്റൊരു പ്രളയം നേരിടാൻ ഒരുങ്ങുന്ന സമയം. തിരക്കിട്ട് അതാ ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഇത്തവണയും മമ്മൂട്ടിക്ക് അർഹിച്ച അവാർഡ് ഇല്ല. തമിഴ് സിനിമകളെ തീർത്തും അവഗണിച്ച അവാർഡ് പ്രഖ്യാപനം. ഉറിയും അന്ധാദുനും മികച്ച ചിത്രങ്ങൾ തന്നെയാണ്, എങ്കിലും വിക്കി കൗശലിനും ആയുഷ് മാൻ ഖുറാനും അവാർഡുകൾ നൽകിയതിനുള്ള കാരണം എന്തെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവരെക്കാൾ എത്രയോ മുകളിലാണ് പേരൻപിലെ അമുദവൻ. അതുപോലെ തന്നെ അമുദന്റെ പാപ്പയും മികച്ച ബാലതാരമാകാൻ അർഹയായിട്ടും നൽകിയില്ല. ചർച്ച ചെയിത ശക്തമായ വിഷയം കൊണ്ട് തന്നെ ഒരു ജൂറി പരാമർശത്തിന് എങ്കിലും അർഹതയുണ്ട് പരിയേരും പെരുമാളിന്, എന്നിട്ടും അവഗണിച്ചു. തമിഴ് ചിത്രങ്ങളോടുള്ള ഈ അവഗണക്കുള്ള കാരണം രാഷ്ട്രീയം തന്നെയെന്ന് അരിയാഹാരം തിന്നുന്ന ഏതൊരു സിനിമാ പ്രേമിക്കും അറിയാം. ഭരണപക്ഷത്തിന്റെ താൽപര്യത്തിന് അനുസരിച്ചുള്ള പുരസ്‌കാര വിതരണം ഇന്ന് തൊട്ടുള്ളതല്ല, വർഷങ്ങൾ ആയുള്ളതാണ്. എങ്കിലും ഇത്രയും അപകടകരമാം വിധമായത് ഇപ്പോഴാണ് എന്നതിൽ സംശയമില്ല.
എന്തുകൊണ്ട് മമ്മൂട്ടിക്ക് ഇല്ല ??
ചോദ്യം പോലെതന്നെ ഉത്തരവും ലളിതം. രാഷ്ട്രീയം തന്നെയാണ്. മമ്മൂക്കക്ക് ഈ അവസ്ഥ ആദ്യമായല്ല. എങ്കിലും ഏവരും ഒന്നടങ്കം ആഗ്രഹിച്ചിരുന്നു ഇപ്രാവശ്യം തമിഴ് സിനിമയിലൂടെ ആണെങ്കിലും ഇക്കക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടും എന്ന്. ബെസ്റ്റ് ആക്ടര്‍ പോയിട്ട് ജൂറി പരാമർശം പോലും ഉണ്ടായില്ല. മുഹമ്മദ് കുട്ടി അല്ലെങ്കില്‍ മമ്മൂട്ടി എന്ന പേരാണോ നിങ്ങൾക്ക് പ്രശ്നം ? അതോ ഒരു ഇടതു പക്ഷ ചിന്താഗതി ഉള്ളതുകൊണ്ടോ ? രണ്ടും ആയിരിക്കാം. പറയുന്നത് ശെരി അല്ലെന്ന് അറിയാം, എന്നാലും പറയേണ്ടത് ഞാൻ പറയും. പേരൻപില്‍ മമ്മൂട്ടിക്ക് പകരം മോഹൻലാൽ ആയിരുന്നേൽ ഒരുപക്ഷേ ഒരു സപെഷ്യൽ ജൂറി എങ്കിലും കിട്ടിയേനെ എന്ന് ചിന്തിച്ചാൽ അത്ഭുതപ്പെടാൻ ഇല്ല. പേരൻപിനെ പോലെ അഭിനയ പ്രാധാന്യം ഉള്ള ഒരു ചിത്രം ഇക്കൊല്ലം ലാലേട്ടന് ഉണ്ടായിരുന്നേൽ ഉറപ്പായും അവാർഡ് കിട്ടിയേനെ. ലാലേട്ടൻ മനസ്സറിഞ്ഞു ഒന്ന് ബ്ലോഗ് എഴുതിയാൽ കിട്ടാവുന്നതേ ഉള്ളൂ. ലാലേട്ടന്റെ RSSമായുള്ള സേവാഭാരതി വഴിയുള്ള ബന്ധം കൊണ്ട് തന്നെ ഉറപ്പായും കിട്ടിയേനെ. ഇവിടെയാണ് രാഷ്ട്രീയം കലരുന്നത്.
പേരൻപും പരിയേരും പെരുമാളും തഴയപ്പെട്ടത് എങ്ങനെ ?
ഈ 2 ചിത്രങ്ങൾ പോലെ തന്നെ വടചെന്നൈ ഉൾപ്പെടെ പല തമിഴ് ചിത്രങ്ങളും തഴയപ്പെട്ടു. തമിഴിനോടുള്ള കേന്ദ്ര സർക്കാരിന്റെയും ചില നോർത്ത് ഇന്ത്യൻസിന്റെയും RSSന്റെയും പകപോക്കൽ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. ഹിന്ദി രാഷ്ട്ര ഭാഷയായി കേരളം ഉൾപ്പടെ എല്ലാ സംസ്ഥാനങ്ങളും അംഗീകരിക്കുകയും സകൂളിലും കോളേജിലും ഒക്കെ പഠിപ്പിക്കുമ്പോഴും തമിഴ് നാട്ടുകാർ മാത്രം ഇതിനെ ശക്തമായി എതിർത്തു. ഇന്നും പല വിധത്തിൽ ഹിന്ദി അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴും അതിനെ ശക്തമായി ചെറുത്തു തോൽപ്പിക്കാഎം തമിഴ് ജനതക്ക് സാധിക്കുന്നുണ്ട്. ‘തമിഴ് വാഴ് കെ, തമിഴ് മക്കൾ വാഴ് കെ’ എന്ന് ഉറച്ചസ്വരത്തിൽ പറയുന്നതും GoBackMODI Champaign-നും കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് എതിരെ ഉള്ള പ്രക്ഷോഭങ്ങളും ഒന്നും നോർത്ത് ഇന്ത്യൻസിന് പ്രത്യേകിച്ച് RSS- BJPക്കാർക്കും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ തുടർ ചലനങ്ങൾ തന്നെയാണ് ഇത്തവണത്തെ അവർഡിലും പ്രകടമായത്. അതുകൊണ്ട് തന്നെയാണ് പേരൻപിന് അവാർഡ് നിഷേധിച്ചത്.
പേരൻപിലെ പാപ്പയെ അവതരിപ്പിച്ച സാധനക്ക് അവാർഡ് നിഷേധിച്ചതിൽ വല്ലാതെ വിഷമം തോന്നി. പോരാത്തതിന് 4 പേർക്ക് മികച്ച ബാലതാരത്തിനുള്ള അവാർഡ് വീതിച്ചു നൽകിയപ്പോൾ ഒരു സ്‌പെഷ്യല്‍ ജൂറി പോലും ഇല്ലായെന്ന് അറിഞ്ഞപ്പോൾ ഇരട്ടി ദുഃഖം തോന്നി. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തിന്റെ ജീവചരിത്രം കാണിച്ച ഹ്രസ്വചിത്രത്തിന് ‘കുടുംബ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ചിത്രം’ എന്ന് പറഞ്ഞു അവാർഡ് നൽകിയവരോട് മറ്റൊന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്നാൽ പരിയേരും പെരുമാളിന് അവാർഡ് നിഷേധിച്ചതിൽ മറ്റ് പല കാരണങ്ങളും ഉണ്ട്. ഒന്നാമതായി ചിത്രം ചർച്ച ചെയിത വിഷയം. ജാതി വ്യവസ്ഥയെ ഇത്രമാത്രം ആഴത്തിൽ ഇറങ്ങി പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു ചിത്രം ഈ അടുത്ത കാലത്ത് ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. മറ്റൊരു കാരണം ഇതിന്റെ നിർമ്മാതാവ് തന്നെ. പാ. രഞ്ജിത്ത് ആണ് ചിത്രം നിർമ്മിച്ചത്. താഴന്ന ജാതിക്കാരനായ രഞ്ജിത്തിന്റെ എല്ലാ സിനിമകളും (മദ്രാസ്, കാല, കബാലി) ഇന്നത്തെ ജാതീയതയും വർഗീയതയും രാഷ്ട്രീയവും ശക്തമായി തന്നെ ഉറക്കെ വിളിച്ചു പറയുന്നവയാണ്. അത്തരം ഒരു വ്യക്തിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് പുരസ്‌കാരം നൽകുന്നതിനോട് RSSന്റെ അതൃപ്തി പറയേണ്ടത് ഇല്ലല്ലോ. കൂടാതെ ഒരു തമിഴ് ചിത്രം കൂടി ആയാൽ മറ്റൊന്ന് ആലോചിക്കേണ്ട.
കഴിവിനുള്ള അംഗീകാരം ആണ് ഓരോ പുരസ്‌കാരങ്ങളും. എന്നാൽ അതിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയാൽ അതിൽ എന്താണ് വിശ്വാസ്യത ? വിശ്വാസ്യത നഷ്ടപ്പെട്ടില്ല എന്ന് കാണിക്കാൻ വേണ്ടി അനർഹർക്കിടയിൽ ചില അർഹരെയും ഉൾപ്പെടുത്തി. മഹാനടി എന്ന ചിത്രത്തിന് കീർത്തി സുരേഷിന് അവാർഡ് നൽകിയതിൽ സന്തോഷം തോന്നി. ഇത്തരം അർഹരായവർക്ക് കിട്ടിയ അവാർഡിന്റെ ശോഭ കെടുത്തുന്നതാണ് അനർഹർക്ക് കിട്ടിയ അവാർഡുകൾ. പ്രത്യേക രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനും ചില അജണ്ടകൾ നടപ്പാക്കാനും വേണ്ടിയുള്ള വേദിയായി കലക്കുള്ള പുരസ്‌കാരവും മാറി എന്നത് വളരെ ദുഃഖവും അതോടൊപ്പം പുച്ഛവും തോന്നുന്ന ഒന്നായി മാറി. ജൂറിയിൽ മേജർ രവി ഉണ്ട് എന്ന് അറിഞ്ഞപ്പോൾ എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി. ഒറ്റവാക്കിൽ പറഞ്ഞാൽ ദൃശ്യ അച്ചടി മാധ്യമങ്ങൾക്ക് പിന്നാലെ ചലച്ചിത്ര പുരസ്‌കാര മേഖലയിലും കാവിവൽക്കരണം തന്നെയാണ് നടക്കുന്നത്.
NB: ഇത് എഴുതിയത് കൊണ്ട് എന്നെ സുഡാപ്പിയും, കമ്മിയും, മോഹൻലാൽ ഹെയിറ്ററും, ഇക്കാ ഫാനും ആക്കി മാറ്റണ്ടാ. പാക്കിസ്ഥാനിൽ പോകാനും പറയണ്ട, പോകില്ല. പൊങ്കാല ഇടേണ്ടവർക്ക് ഇടാം, എന്റെ നിലപാടിൽ ഞാൻ ഉറച്ചു നിൽക്കുന്നു.
വിഷ്ണു ഉണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം ""അപൂർവ പുത്രന്മാർ" ഫസ്റ്റ് ലുക്ക്…
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത "സ്താനാർത്തി ശ്രീക്കുട്ടൻ" എന്ന…
വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത, ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ആഗോള…
ഒക്ടോബർ 31 ന് ആഗോള റിലീസായെത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിൻ്റെ 4 ദിവസത്തെ…
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ "തലൈവനെ" ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്.…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന്റെ ടിക്കറ്റ് ബുക്കിംഗ് 2 ദിവസം മുൻപാണ് ആരംഭിച്ചത്.…