വിജയ് അണ്ണന് 300 തീയറ്റർ വേണം, ഇല്ലെങ്കിൽ മോഹൻലാൽ മൂവി കേരളത്തിൽ കളിപ്പിക്കില്ല; ആന്റണി പെരുമ്പാവൂരിനെ വെല്ലുവിളിച്ച് വിജയ് ആരാധകർ..!!
തമിഴ് നടൻ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ബിഗിലിന് കേരളത്തിൽ വ്യാപക റിലീസ് ഇല്ലാത്തതിൽ പ്രതിഷേധിച്ചു വിജയ് ആരാധകർ രംഗത്ത്. 2017 ൽ ആയിരുന്നു ദിലീപിന്റെ നേതൃത്വത്തിൽ പുതിയ തീയറ്റർ ഉടമകളുടെ സംഘടനാ നിലവിൽ വരുന്നത്. തുടർന്ന് ഇതിന്റെ നേതൃത്വത്തിലേക്ക് നിർമാതാവും തീയറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂർ ഏതുകയായിരുന്നു.
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ഒഴികെ ഉള്ള ചിത്രങ്ങൾക്ക് വൈഡ് റിലീസ് ഇപ്പോൾ ഇല്ല. മോഹൻലാൽ, മമ്മൂട്ടി അടക്കം ഉള്ള സൂപ്പർ താര ചിത്രങ്ങളും ഇപ്പോൾ വൈഡ് റിലീസ് ഇല്ലാതെയാണ് എത്തുന്നത്. കേരളത്തിൽ റിലീസ് ചെയ്ത രജനികാന്ത്, സൂര്യ ചിത്രങ്ങൾക്ക് ഇപ്പോൾ വൈഡ് റിലീസ് നൽകിയിരുന്നില്ല.
അതെ ഗണത്തിൽ തന്നെയാണ് വിജയ് നായകനായി എത്തുന്നത് ദിപാവലി ചിത്രവും എത്തുന്നത്. വൈഡ് റിലീസ് ഇല്ലാതെയാണ് ബിഗിൽ കേരളത്തിൽ റിലീസ് ചെയ്യുന്നത്. മറ്റ് മലയാള ചിത്രങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനത്തിലേക്ക് കേരളത്തിലെ തീയറ്റർ ഉടമകൾ എത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോൾ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഒഫീഷ്യൽ പേജിൽ വമ്പൻ വെല്ലുവിളികൾ അടക്കമുള്ള പ്രതിഷേധം ആണ് നടക്കുന്നത്. കമന്റുകളിൽ ചിലത് ഇങ്ങനെ.