ഒരു വിവാഹം കഴിക്കാൻ ഞാൻ ഒട്ടേറെ കൊതിക്കുന്നു, പക്ഷെ നടക്കാത്തതിന് കാരണം ഇതാണ്; ലക്ഷ്മി ഗോപാലസ്വാമി..!!

ലോഹിതദാസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ലക്ഷ്മി ഗോപാലസ്വാമി (lakshmi gopalaswamy). അഭിനയത്തിന് ഒപ്പം തന്നെ ക്ലാസ്സിക്കൽ ഡാൻസിൽ തന്റെതായ ഇടം നേടിയ താരം നാല്പത്തിയൊമ്പത് വയസ്സ് പിന്നിടുമ്പോഴും വിവാഹിതയായിട്ടില്ല.

എന്നാൽ അഭിനയത്തിന് മുകളിൽ തന്റെ ജീവിതത്തിൽ കുറച്ചേറെ ലക്ഷ്യങ്ങൾ ഉള്ളത് കൊണ്ടാണ് തന്റെ വിവാഹം നടക്കാതെ ഇരുന്നത് എന്നായിരുന്നു താരം പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തനിക്ക് തന്നെ അറിയാത്ത മനസിലാക്കാൻ കഴിയാത്ത കുറെ കാരണങ്ങൾ അടക്കം ഉള്ളത് കൊണ്ടാണ് വിവാഹം നീണ്ട് പോയത് എന്നാണ് താരം പറയുന്നത്.

വിവാഹം കഴിക്കുക എന്നുള്ളത് തന്റെ വലിയ ആഗ്രഹം ആയിരുന്നുവെന്നും പക്ഷെ ഞാന്‍ കരുതി ഞാനത്ര വലിയ അംബീഷ്യസ് ഗേള്‍ ഒന്നുമല്ല. അതുകൊണ്ട് ഈസിയായി വിവാഹം കഴിച്ച്‌ ഒരു വീട്ടമ്മയാവാം, കൂടെ ഡാന്‍സും, അതായിരുന്നു ആഗ്രഹം. ഇപ്പോള്‍ വേണമെങ്കില്‍ പറയാം ഇത് എന്റെ വിധിയാണെന്ന്. പക്ഷെ അതല്ല നമ്മുടെ വിധി നമ്മുടെ ചിന്തകളാണ് തീരുമാനിക്കുന്നത്. അത്രയും ആഴമുള്ള ആഗ്രഹങ്ങളാണ്. അങ്ങനെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു.

സിനിമക്ക് ഒപ്പം തന്നെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി ഞാൻ അലഞ്ഞപ്പോൾ അതിയായി തന്നോട് ഇഷ്ടം തോന്നി ഒരാൾ വരും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ല. ഇപ്പോൾ എല്ലാം ഒരു വിധിയായി കരുതുന്നു. വിവാഹത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം താനുമായി യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് അവരുടെ സങ്കല്‍പ്പം.

അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് ലക്ഷ്മി പറയുന്നു. ഇതുവരെ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍.. ചിലപ്പോള്‍ വന്നിരിയ്ക്കും. എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനി വരുമായിരിക്കും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ഇത്രയും പ്രായമായി. വേഗം വിവാഹം വേണം. കുട്ടികള്‍ ഉണ്ടാകണം. അങ്ങനെയൊരു ഐഡിയോളജിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ ആളുടെ കൂടെ ഞാന്‍ ജീവിക്കണം. ഇതാണ് എന്റെ ജീവിതപങ്കാളിയെന്ന് എനിക്ക് തോന്നണം. ഒറ്റയ്ക്ക് എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.

എന്റെ സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ ഒറ്റയ്ക്ക് താമസിക്കുന്നവരുണ്ട്. അതില്‍ വിവാഹം കഴിഞ്ഞവരുണ്ട്, മക്കള്‍ ഉപേക്ഷിച്ചുപോയവരുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്ക് ആശങ്കയില്ല. – ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

3 weeks ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

3 weeks ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

4 weeks ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

2 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

2 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

2 months ago