അന്യഭാഷ ചിത്രങ്ങൾ വൈഡ് റിലീസ് കേരളത്തിൽ ലഭിക്കാത്തത് കൊണ്ട് വമ്പൻ പ്രതിഷേധങ്ങൾ ആണ് നിർമാതാവ് ആന്റണി പെരുമ്പാവൂരിനു എതിരെയും മോഹൻലാലിന് എതിരെയും സാമൂഹിക മാധ്യമത്തിൽ നടക്കുന്നത്. എന്നാൽ ഇത്തരത്തിൽ അന്യഭാഷാ നടന്മാരുടെ ആരാധകർ മോഹൻലാലിനെ അവഹേളിക്കുന്ന രീതിയിൽ തുടർന്നാൽ ശക്തമായ ഭാഷയിൽ പ്രതികരിക്കും എന്നാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ 125 തീയേറ്ററുകളിൽ പാടുള്ളൂ എന്നുള്ളത് കാലാകാലങ്ങളായി അന്യ ഭാഷാ ചിത്രങ്ങൾ വിതരണത്തിന് എടുക്കുന്ന കേരളത്തിലെ വിതരണക്കാരുടെ സംഘടന കൂടിയാണ്. ഇതിൽ പലരും മലയാള സിനിമയുടെ നിര്‍മ്മാതാക്കള്‍ കൂടിയാണ്. ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ ഉള്ള കാരണം ഒരു മലയാള സിനിമ നിര്‍മ്മിക്കാനുള്ള ബജറ്റിന്റെ അത്രയും തുകയ്ക്ക് ഒരു അന്യഭാഷാ സിനിമ വിതരണത്തിന് എടുക്കുന്നു. കുറേയധികം കാലങ്ങളായി അന്യഭാഷാ സിനിമകളുടെ നിര്‍മ്മാതാക്കള്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയെ ചൂഷണം ചെയ്യുകയായിരുന്നു.
പല പ്രലോഭനങ്ങളും നടത്തി ഒരു സിനിമ വന്‍ തുകയ്ക്ക് വിതരണാവകാശം കൊടുത്തിട്ട് ആ സിനിമയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ ആ നിര്‍മ്മാതാവിന്റെ അടുത്ത സിനിമ കൊടുത്തു കൊള്ളാമെന്ന് വാക്കാലുള്ള ഉറപ്പുകളും നല്‍കിയിട്ട് ഘടക വിരുദ്ധമായി ആ കുഴപ്പം സംഭവിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വേറെ ബിനാമി പേരുകളില്‍ സിനിമ നിര്‍മ്മിച്ച് മലയാള സിനിമയുടെ നിര്‍മ്മാതാക്കളേയും വിതരണക്കാരേയും കബളിപ്പിക്കുന്നു. ഇത്തരം കബളിപ്പിക്കപ്പെട്ട ആൾക്കാർ കേരളത്തിലെ വിതരണക്കാരുടെയും നിര്‍മ്മാതാക്കളേയും സംഘടനകളെ സമീപിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ചർച്ച ചെയത് കൂട്ടായി എടുത്ത തീരുമാനം ആണ് KERALA FILM PRODUCERS & DISTRIBUTORS എന്നീ സംഘടന.
അന്യഭാഷാ ചലച്ചിത്രങ്ങള്‍ വന്‍ തുകകള്‍ കൊടുത്തു കേരളാ വിതരണം എടുക്കാൻ പാടില്ല, അതിന്റെ ഫലമായിട്ടാണ് 125 തീയേറ്ററുകളായി ചുരുങ്ങിയത്. ഇതിൽ പ്രധാനമായും ഈ തീരുമാനം എടുക്കാൻ ബലമായ കാരണം അവരുടെ മുന്നില്‍ ഉണ്ടായിരുന്നു. അത് വേറെ ഒന്നുമല്ല, യന്തിരൻ 2.0 എന്ന് പറയുന്ന സിനിമ മുളക്പാടം ഫിലിംസ് 12 കോടിക്ക് കേരള വിതരണാവകാശം നേടി. ആ സിനിമ കേരളം മുഴുവന്‍ പ്രദര്‍ശിപ്പിച്ചിട്ടും 2 കോടിയാണ് നേടാൻ പറ്റിയത്. സമാനമായ അവസ്ഥ ആയിരുന്നു പല അന്യഭാഷാ ചിത്രങ്ങളും വിതരണത്തിന് എടുത്തവര്‍ക്ക് ഉണ്ടായത്. ആകെ ഒരു സിനിമ ഒഴിച്ച് നിര്‍ത്തിയാല്‍ എന്ന് പറയുന്നത് ബാഹുബലി മാത്രമാണ്.
ഈ സത്യം നിലനില്‍ക്കേ ഒരു വിഭാഗം അന്യഭാഷാ നടന്റെ ഫാൻസ് അസോസിയേഷന്‍ ആൾക്കാർ മോഹന്‍ലാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ല എന്നുളള വര്‍ത്തമാനങ്ങള്‍ സോഷ്യൽ മീഡിയയിൽ കണ്ടു. കൂട്ടത്തില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന് പറയുന്ന നിര്‍മ്മാതാവിനെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റുകൾ ഇടുകയും ട്രോളുകൾ ഇറക്കുന്നതും ബാലിശമായ കാര്യമാണ്. ഞാൻ നിങ്ങളെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാൻ ആണ് ഇത് നിങ്ങളോട് പറഞ്ഞത്.
ഇനി ഇത്തരം നിലവാരം കുറഞ്ഞ കാര്യങ്ങൾ പറയാതിരിക്കുക. അതല്ല ഇനിയും അത്തരം പ്രവര്‍ത്തികൾ ചെയ്യുകയാണെങ്കില്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്ന ആൾക്കാർ ഇത് കേട്ട് കൊണ്ട് ഇരിക്കില്ല, പ്രതികരിക്കും. നിങ്ങള്‍ക്ക് ഇതിന്റെ യാഥാർത്ഥ്യമായ ബുദ്ധി ഉണ്ടാകും എന്ന് കരുതുന്നു. ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചിട്ട് ഞങ്ങളുടെ കാലിൽ ചങ്ങല തളക്കാന്‍ ശ്രമിക്കരുത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…