Categories: Gossips

മകളെ കാണണമെന്ന് ബാല; ഇപ്പോൾ നടക്കില്ല എന്ന് അമൃതയും; വോയിസ് ലീക്കായി; സത്യാവസ്ഥ പറഞ്ഞു അമൃത രംഗത്ത്..!!

തമിഴ് സിനിമയിൽ കൂടിയാണ് ബഹള അരങ്ങേറ്റം കുറിച്ചത് എങ്കിൽ കൂടിയും മലയാളികൾക്ക് സുപരിചിതനായ അഭിനേതാവ് ആണ് ബാല. മലയാളത്തിൽ സഹ നടനായും നായകനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുള്ള താരം വിവാഹം കഴിച്ചതും മലയാളിയെ ആയിരുന്നു. റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ ബാല മത്സരാർത്ഥിയായ അമൃതയെ കാണുകയും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആയിരുന്നു.

അങ്ങനെ മലയാളത്തിന്റെ മരുമകൻ കൂടിയായി മാറി ബാല. എന്നാൽ പ്രണയ വിവാഹം ആയിരുന്നിട്ട് കൂടി ഇരുവരും വേഗത്തിൽ വേർപിരിയുകയും ചെയ്തു. ഇവരുടെ ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തിക അമ്മ അമൃതക്ക് ഒപ്പം ആണ്. ബാല ആവട്ടെ വിവാഹ ജീവിതം അവസാനിച്ചു എങ്കിൽ കൂടിയും മകളെ കാണാനും മറ്റും ആയി കൊച്ചിയിൽ തന്നെ ആണ് താമസം.

2010 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത് തുടർന്ന് 2012 ആണ് മകൾ ജനിക്കുന്നത്. ഏറെ നാളുകൾ ആയി പിരിഞ്ഞു കഴിയുക ആയിരുന്നു എങ്കിൽ കൂടിയും 2019 ൽ ആണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനം നേടുന്നത്. ഇപ്പോൾ മകളെ കാണാൻ വേണ്ടി അമൃതയോടു സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് ആണ് സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

മകളെ ഒന്ന് കാണണമെന്ന് ആയിരുന്നു ബാല അമൃതയെ ഫോണിൽ വിളിച്ചു ആവശ്യപ്പെടുന്നത്. എന്നാൽ കാണാൻ കഴിയില്ല എന്ന് തീർത്തു പറയുകയാണ് അമൃത. അമൃതയുടെ അമ്മയെ വിളിച്ചു എന്നും ഫോൺ എടുക്കാത്തത് കൊണ്ട് ആണ് ഇപ്പോൾ വിളിക്കുന്നത് എന്നും മകളെ ഒന്ന് കാണണം എന്നും വീഡിയോ കോളിൽ കൂടി ആയാലും മതി എന്നാണ് ബാല പറയുന്നത്.

എന്നാൽ കാണിക്കാൻ കഴിയില്ല എന്ന മറുപടി ആണ് തിരിച്ചു കൊടുക്കുന്നത്. വോയിസ് നോട്ട് ലീക് ആയതോടെ വിവാദ വിഷയത്തിൽ മറുപടി ആയി അമൃത സുരേഷ് തന്നെ രംഗത്ത് വന്നു. താൻ കുറച്ചു ദിവസങ്ങൾ ആയി കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഐസുലേഷനിൽ ആയിരുന്നു എന്നും ബാല ചേട്ടൻ വിളിച്ചപ്പോൾ റിസൾട്ട് കിട്ടാനായി പുറത്തായിരുന്നു എന്നും തനിക്ക് പോസിറ്റീവ് ആയത് കൊണ്ട് മകളുടെ അടുത്തല്ല താൻ ഉള്ളത് എന്നും അതുകൊണ്ടു ആണ് അമ്മയെ വിളിക്കാനായി പറഞ്ഞത്.

എന്നാൽ അമ്മ ഉറങ്ങുക മറ്റോ ആയിരിക്കും എന്ന് ഞാൻ ബാലചേട്ടനോട് പറഞ്ഞതാണ്. തുടർന്ന് ഫോൺ കാൾ കണ്ടു അമ്മ തിരിച്ചു വിളിച്ചു എങ്കിൽ കൂടിയും ബാല ചേട്ടൻ ഫോൺ എടുത്തില്ല എന്നും 8 വയസ്സ് മാത്രം ഉള്ള തന്റെ മകളുടെ വ്യാജ വാർത്ത ഓൺലൈൻ യൂട്യൂബ് ചാനലിന് ലഭിച്ചത് എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല.

എങ്ങനെ ആണ് കാൾ ലീക്ക് ആയത് എന്നും അമൃത ചോദിക്കുന്നു. മൂന്നു മിനിറ്റ് താൻ ബാലയുടെ സംസാരിച്ചത് ആണെങ്കിൽ കൂടിയും ഒരു മിനിറ്റ് മാത്രമായി ആണ് വോയിസ് ലീക് ആക്കിയത് എന്നും അമൃത സുരേഷ് പറയുന്നു. തെളിവുകൾ സഹിതം ഒമ്പത് മിനിറ്റ് ഉള്ള വീഡിയോ ആയി ആണ് അമൃത സുരേഷ് എത്തിയത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago