ഒരു സിനിമ കുടുംബത്തിൽ ജനിച്ച ആൾ ആയിരുന്നു റാണി മുഖർജി. റാണിയുടെ പിതാവ് സംവിധായകൻ ആയിരുന്നു. സഹോദരനും സംവിധായകൻ ആയിരുന്നു. അതുപോലെ അമ്മ പിന്നണിഗായികയും. 1996 ൽ ആണ് റാണി മുഖർജി അഭിനയ ലോകത്തേക്ക് എത്തുന്നത്.
രാജ കി ആയേഗി ബാറാത്ത് എന്ന സിനിമയിൽ കൂടിയായിരുന്നു എത്തിയത്. എന്നാൽ 1998 ൽ പുറത്തിറങ്ങിയ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോതാഹെ എന്ന ചിത്രത്തിൽ കൂടി താൻ ബോളിവുഡ് നായികാ തന്നെ ആണ് എന്ന് റാണി തെളിയിക്കുന്നത്. പിന്നീട് ബോളിവുഡ് സൂപ്പർ നായികയായി വളരുകയായിരുന്നു റാണി.
എന്നാൽ ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ നിന്നും മാറിനിന്ന റാണി വീണ്ടും ശക്തമായി തിരിച്ചെത്തി. എന്നും ഗോസ്സിപ് കോളങ്ങളിൽ നിറയുന്ന ആൾ കൂടി ആണ് ബോളിവുഡ് തരണഫാൽ. ആ കാര്യത്തിൽ റാണിയും എത്ര മോശമൊന്നുമല്ല. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും അതുപോലെ മാധ്യമങ്ങളിൽ നിന്നും എല്ലാം തികഞ്ഞ അകലം പാലിക്കുന്ന ആ കൂടിയാണ് റാണിയും ഭർത്താവും.
ഒരുകാലത്തിൽ റാണി മുഖർജിയും അതുപോലെ നിർമാതാവ് ആദിത്യ ചോപ്രയും പ്രണയത്തിൽ ആണ് വാർത്തകൾ എത്തി. എന്നാൽ ഇരുവരും അത് ഒരുമിച്ച് നിഷേധിക്കുകയായിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും 2014 ൽ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ ശേഷം സോഷ്യൽ മീഡിയ മാധ്യമങ്ങൾ എന്നിവയിൽ ഒന്നും ഇരുവരെയും ആരും കണ്ടില്ല.
കുടുംബ ജീവിതം സമൂഹത്തിന് മുന്നിൽ കാണിക്കാൻ തീരെ താല്പര്യം ഇല്ലായിരുന്നു റാണിക്കും അതുപോലെ തന്നെ ഭർത്താവ് ആദിത്യക്കും. എന്നാൽ ഒരിക്കൽ നേഹ ധൂപിയക്ക് നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെയും തന്നെയും വ്യത്യസ്തമായ ശീലങ്ങളെ കുറിച്ച് മനസ് തുറന്നു റാണി.
ആദിത്യയുമായി വഴക്ക് ഉണ്ടാക്കാറുണ്ടോ എന്നുള്ള നേഹയുടെ ചോദ്യത്തിന് രസകരമായ മറുപടി തന്നെയാണ് റാണി നൽകിയത്. താൻ മിക്കപ്പോഴും ആദിത്യയുമായി വഴക്ക് ഉണ്ടാക്കാറുണ്ട്. അ.സഭ്യം പറയുകയും ചെയ്യാറുണ്ട്. എന്നാൽ ഞാൻ വഴക്ക് ഉണ്ടാക്കുന്നതും അ.സഭ്യ വാക്കുകൾ പറയുന്നതും ആദിത്യയ്ക്ക് ഇഷ്ടമാണെന്നും റാണി പറയുന്നു.
താൻ ഭർത്താവിനെ ചീത്ത പറയുന്നത് സ്‌നേഹം കൊണ്ടാണെന്നാണ് റാണി പറയുന്നത്. തന്റെ കുടുംബത്തിൽ എല്ലാവരും അങ്ങനെയാണെന്നും റാണി പറയുന്നു. താൻ ആരോടെങ്കിലും ചീത്ത പറയുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം താൻ ആ വ്യക്തിയെ സ്‌നേഹിക്കുന്നുണ്ടെന്നാണ് റാണി പറയുന്നത്.
അതേ സമയം വിവാഹ ശേഷം ആദിത്യയ്ക്കുണ്ടായിരുന്ന ആശങ്കയെക്കുറിച്ചും റാണി പറഞ്ഞു. താനൊരു നടിയെ വിവാഹം കഴിച്ചതിനാൽ ഇനി മുതൽ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറയുമോ എന്നായിരുന്നു ആദിത്യയുടെ ആശങ്ക. സോഷ്യൽ മീഡിയയും മാധ്യമങ്ങളുമടക്കമുള്ള സകല ശ്രദ്ധാ കേന്ദ്രങ്ങളിൽ നിന്നും അകലം പാലിക്കുന്നവരാണ് ആദിത്യയും റാണിയും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…