മലയാളത്തിന്റെ അഭിനയ ലോകത്ത് ഏറെ ഞെട്ടലും കോളിളക്കവും ഉണ്ടാക്കിയ വിവാഹം ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും.
വിവാഹം കഴിഞ്ഞു മാസങ്ങൾ പിന്നിടുമ്പോൾ താൻ കഴിഞ്ഞ ആറു വർഷങ്ങൾക്കു ശേഷം ഏറെ സന്തോഷിക്കുന്ന ഓണമാണ് ഈ വർഷത്തേത് എന്നാണ് ആദിത്യൻ ജയൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ആദിത്യൻ ജയൻ ഭാര്യ അമ്പിളി ദേവിക്കും മകൻ അപ്പു എന്നിവർക്ക് അഭിമുഖത്തിന് എത്തിയത്. ആദിത്യൻ ജയൻ പറയുന്നത് ഇങ്ങനെ,
ഞങ്ങളുടെ വിവാഹ ശേഷം ഫോട്ടോ പുറത്ത് വന്നപ്പോൾ ആരും വിശ്വസിച്ചില്ല. ആ സമയത് ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിൽ ഭാര്യയും ഭർത്താവിന്റെയും വേഷത്തിൽ ആയിരുന്നു. അതിലെ ചിത്രങ്ങൾ ആണ് എന്നാണ് എല്ലാവരും കരുതിയത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ ആശംസകളേക്കാൾ ഏറെ കുത്തു വാക്കുകൾ ആയിരുന്നു. ഒരാഴ്ച തികക്കില്ല എന്ന് പറഞ്ഞവർ വരെ ഉണ്ട്. എന്നാൽ ഇപ്പോൾ ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. ഓണം ആഘോഷിക്കുന്നു. കുഞ്ഞു പിറക്കാൻ പോകുന്നു. സത്യത്തിൽ അമ്പിളി വിവാഹം കഴിക്കാൻ ഉള്ള കാരണം അമ്പിളിയെക്കാൾ ഏറെ അമ്പിളിയുടെ മകൻ അപ്പുവാണ്. ചെറുപ്പം മുതലേ ഞാൻ അവനെ കാണുന്നത് ആണ്. അവനോട് എനിക്ക് വല്ലാത്ത വാത്സല്യമാണ്. ഞാൻ അപ്പുവിനെ കയ്യിൽ എടുത്ത് നാടകം കളിക്കുകയാണ് എന്നുവരെ പറഞ്ഞവർ ഉണ്ട്, എന്നാൽ ഞാൻ അപ്പുവിനോട് കാണിക്കുന്ന ഇഷ്ടം അമ്പിളിക്കും അപ്പുവിനും അറിയാം എന്നും തനിക്ക് അത് മതി എന്നും ആണ് ആദിത്യൻ പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…