മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതമായ അഭിനയേത്രിയാണ് രസ്ന. പാരിജാതം എന്ന പരമ്പരയിൽ അരുണ സീമ എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ള താരം ചെറുപ്പം മുതലേ അഭിനയ ലോകത്തിൽ പരിചിതമായ മുഖം തന്നെയാണ്. എന്നാൽ അഭിനയ ലോകത്തിൽ നിന്നും പെട്ടന്നൊരു ദിവസം താരം അപ്രത്യക്ഷമാകുക ആയിരുന്നു.
താരം ഇത്രയും എവിടെ ആയിരുന്നു എന്നൊന്നും ആരും അന്വേഷണം നടത്തിയില്ല എങ്കിൽ കൂടിയും ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിൽ അഭിമുഖം നൽകി താരം തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ പേര് ഇപ്പോൾ രസ്ന എന്ന് അല്ല എന്നും സാക്ഷി എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ് രസ്ന. എൽകെജി കാരന്റെയും ഏഴ് മാസക്കാരിയുടെയും. അവർക്ക് ഒപ്പം ആണ് രസ്ന ഇപ്പോൾ കഴിയുന്നത്.
താൻ ഇപ്പോൾ കുട്ടികൾക്കും ഭർത്താവിനും ഒപ്പം തിരക്കിൽ ആണെന്ന് പറയുമ്പോൾ അഭിനയത്തെ കുറിച്ച് ചിന്തിക്കാൻ പോലും സമയം ഇല്ല എന്നും താരം പറയുന്നു. പ്രശസ്ത സീരിയൽ സംവിധായകൻ ബൈജു ദേവരാജ് ആണ് തന്റെ ജീവിത നായകൻ എന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് സത്യമല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ബൈജു രസ്നയുടെ ഭർത്താവ് അല്ല.
ബൈജു ദേവരാജിനൊപ്പം രസ്ന വിവാഹം കഴിക്കാതെയാണ് താമസിക്കുന്നത് എന്നതാണ് സത്യം. യഥാർത്ഥ ഭാര്യയുമായി നിയപരമായി വിവാഹ മോചനം നടത്താതെയാണ് രസ്നക്ക് ഒപ്പം താമസിക്കുന്നത്. അഭിമുഖത്തിൽ ഏട്ടൻ ജോലി തിരക്കിൽ ആണ് അദ്ദേഹത്തിന് എന്റെ പിന്തുണ ആവശ്യം ഉണ്ട് എന്നും അദ്ദേഹത്തിന്റെ കുട്ടികളുടെ ചുമതല താൻ നോക്കണം എന്ന് നിർബന്ധം തനിക്ക് ഉണ്ട് എന്നും താരം പറയുന്നു.
കുറെ വർഷങ്ങളായി രസ്നയും ബൈജുവും ലിവിങ് ടുഗതർ ആയി ഒന്നിച്ചു താമസിക്കുന്നത്. മറ്റൊരാളുടെ ഭർത്താവിനെ ഒരു ഉളുപ്പും ഇല്ലാതെ തട്ടിയെടുത്ത് ഇത്രയും കൂൾ ആയി തന്റെ ഭർത്താവ് ഏട്ടൻ എന്നൊക്കെ എങ്ങനെ വിളിക്കാൻ കഴിയുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇതൊക്കെ ഇങ്ങനെ പൊതു സമൂഹത്തോട് വിളമ്പാൻ നാണം ഇല്ലേ എന്ന് പ്രേക്ഷകർ ചർച്ച ചെയ്യുന്നു.
മാനസപുത്രി പാരിജാതം ഫ്‌ളവേഴ്‌സ് ചാനലിലെ മൂന്നുമണി അരുന്ധതി തുടങ്ങിയ സീരിയലുകൾ എല്ലാം ഒരുക്കിയിരിക്കുന്നത് ബൈജു ദേവരാജ് ആണ്. 23 വര്ഷങ്ങള്ക്കു മുമ്പാണ് കൊല്ലം സ്വദേശിയായ യുവതിയുമായി ബൈജുവിന്റെ വിവാഹം നടക്കുന്നത്. രണ്ട് മക്കൾ ആണ് ബൈജുവിന് ഉള്ളത് സ്ത്രീധനം ആയി കിട്ടിയ സ്വർണ്ണവും വസ്തുവകളും വിറ്റ് കിട്ടിയ മൂലധനം ഉപയോഗിച്ചാണ് ബൈജു സീരിയൽ നിർമാണ രംഗത്തേക്ക് എത്തിയത്. എന്നാൽ പണവും പ്രശസ്തിയും ആയപ്പോൾ ഭാര്യയെ താരം ഉപേക്ഷിക്കുകയായിരുന്നു.
ഭാര്യയെ മാനസിക ശരീരിക പീഡനം നടത്തിയിട്ടുള്ള ബൈജുവിന് എതിരെയുള്ള കേസ് ഇപ്പോൾ കൊല്ലം മജിട്രേറ്റ് കോടതിയിൽ നടക്കുന്നതും ഉണ്ട്. ഇതിനു ഇടയിൽ സീരിയലിൽ ശ്രദ്ധ നേടിയതോടെ പല താരങ്ങളുമായി ബന്ധം ഉണ്ടായിരുന്ന ബൈജു പാരിജാതം സീരിയലിൽ രസ്ന എത്തിയതോടെ താരത്തിനോട് അടുപ്പം ആകുകയും കഴക്കൂട്ടത്ത് ഒരു ഫ്ലാറ്റ് എടുത്ത് അതിലേക്ക് ഒരുമിച്ച് താമസം തുടങ്ങുകയും ആയിരുന്നു. ബൈജുവിന്റെ മൂത്തമകളേക്കാൾ ഒരു വയസ്സ് കൂടുതൽ മാത്രം ആണ് രസ്നക്ക് ഉള്ളത് എന്നുള്ളതാണ് മറ്റൊരു സത്യം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…