മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും ടെലിവിഷൻ അവതാരകയുമാണ് മീര നന്ദൻ. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു. രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരുന്നു.
ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്. 2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു.
തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദൻ. തന്റെ വസ്ത്രത്തിന്റെ നീളമളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആൾക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.
പണ്ടൊക്കെ ചാനലിലെ പ്രോഗ്രാം ചെയ്യുമ്പോൾ എവിടെ എങ്കിലും ഒക്കെ പോയാൽ പ്രശംസ ലഭിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നത് ഇൻസ്റ്റാഗ്രാം ഫോട്ടോസ് കാണാറുണ്ട് എന്നാണ്. താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുവന്നത്. അതിന് നീളം കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ല.
വാർത്തകൾ കണ്ട് തന്റെ അമ്മാമ വിളിച്ചിരുന്നു. എന്റെ മീര എന്താണിത് ദുബായിലായിട്ടും ആൾക്കാർക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തോന്നിയതെന്നും മീര പറഞ്ഞു.
ഒരുപാട് മോശം കമന്റുകൾ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…